
കൊച്ചി: ലക്ഷങ്ങൾ മൂല്യമുള്ള വിദേശ കറൻസിയുമായി മലയാളി പിടിയിലായി. കുവൈത്തിൽ നിന്നും കുവൈറ്റ് എയർവെയ്‌സിന്റെ വിമാനത്തിൽ കൊച്ചിയിലെത്തിയ തോമസ് വർഗീസാണ് പിടിയിലായത്.
സിഐഎസ്എഫ് ഉദ്യോഗസ്ഥർ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെയാണ് പണം കണ്ടെത്തിയത്. ഹാന്റ് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം.
അമേരിക്കൻ ഡോളർ, യൂറോ, യു.എ.ഇ ദിർഹം, ക്യൂബൻ പെസോസ് എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നത്. ഇവയുടെ ആകെ മൂല്യം ഏഴ് ലക്ഷം രൂപയോളമായിരുന്നു. ഇതിന് പുറമെ, 4500 രൂപയുടെ ഇന്ത്യൻ കറൻസിയും ഉണ്ടായിരുന്നു. രേഖകളില്ലാതെ പണം കൊണ്ടുപോകാനായിരുന്നു ശ്രമം. പിടികൂടിയ കറൻസി പിന്നീട് കസ്റ്റംസ് വിഭാഗത്തിന് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam