
താനൂര്‍: മലപ്പുറം താനൂരിൽ റോഡരുകിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. ദുരൂഹ സാഹചര്യത്തിൽ റോഡരുകിൽ രണ്ട് ദിവസങ്ങളായി കാർ നിർത്തിയിട്ടിരുന്നത് നാട്ടുകാർ പൊലീസിന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. കെ എല്‍ 46 എല്‍ 5568 രജിസ്‌ട്രേഷനിലുള്ള നാനോ കാറില്‍ നിന്നാണ് രണ്ട് വാള്‍, നാല് സ്റ്റീല്‍ റോഡ് എന്നിവ കണ്ടെടുത്തത്.
ആയുധങ്ങളും, വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. താനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ നാലു ദിവസമായി തീരദേശത്തെ വിവിധയിടങ്ങളില്‍ കാർ കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിൽ അറിയിച്ചിട്ടുണ്ട്. തൃശൂര്‍ ഇരിങ്ങാലക്കുട രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമയെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam