തമിഴ്നാട്ടിൽ ദളിത് യുവാവിനെ മർദ്ദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്ത സംഭവം, നാല് പേർ അറസ്റ്റിൽ

Published : Jan 30, 2021, 02:49 PM IST
തമിഴ്നാട്ടിൽ ദളിത് യുവാവിനെ മർദ്ദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്ത സംഭവം, നാല് പേർ അറസ്റ്റിൽ

Synopsis

തന്റെ ജാതിയെ അതിക്ഷേപിച്ചുകൊണ്ട് പ്രദീപ് സംസാരിച്ചുവെന്നും ഇത് എതിർത്തതോടെ പ്രദീപും മറ്റ് മൂന്ന് പേരും ചേർന്ന് തന്നെ വലിച്ചിഴച്ച് കാറിലിട്ട് വിചനമായ പ്രദേശത്തേക്ക് കൊണ്ടുപോയെന്നും... 

ചെന്നൈ: തമിഴ്നാട്ടിൽ 18 വയസ്സുള്ള ദളിത് യുവാവിനെ മർദ്ദിക്കുകയും ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്ത സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാതിയുടെ പേരില്ർ ആക്ഷേപിച്ച് സംസാരിച്ചത് എതിർത്തതിനാണ് തന്നെ മർദ്ദിക്കുകയും ശരീരത്തിൽ മൂത്രമൊഴിക്കുകയും ചെയ്തതെന്നാണ് യുവാവിന്റെ ആരോപണം. 

തനികൊണ്ടൻ ​ഗ്രാമത്തിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കുന്നതിനിടെയിൽ പ്രദീപ് എന്നയാളുമായി തർക്കമുണ്ടായി. തന്റെ ജാതിയെ അതിക്ഷേപിച്ചുകൊണ്ട് പ്രദീപ് സംസാരിച്ചുവെന്നും ഇത് എതിർത്തതോടെ പ്രദീപും മറ്റ് മൂന്ന് പേരും ചേർന്ന് തന്നെ വലിച്ചിഴച്ച് കാറിലിട്ട് വിചനമായ പ്രദേശത്തേക്ക് കൊണ്ടുപോയിയെന്നും യുവാവ് പറഞ്ഞു.

അവിടെ വച്ച് തന്നെ മർദ്ദിക്കുകയും ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയും ചെയ്തുവെന്നാണ് 18 കാരന്റെ പരാതി. സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളായ പ്രദീപിനെയും മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു, തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50 പവൻ
75 കാരിയെ കൊലപ്പെടുത്തിയത് മകനും വനിതാ സുഹൃത്തും, 24 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ച് കോയിപ്രം പൊലീസ്