
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുകാരിയെ കൂട്ട ബലാത്സംഗം (Gang Rape) ചെയ്ത സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. പൂപ്പാറ സ്വദേശികളായ സാമൂവേൽ ഏലിയാസ് ശ്യാം, അരവിന്ദ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ രണ്ട് പേര്‍ പ്രായ പൂർത്തിയാകാത്തവരാണ്.
ഇന്നലെ വൈകുന്നേരമാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പെൺകുട്ടിയെ തേയിലത്തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തി ഇരുക്കുമ്പോഴായിരുന്നു സംഭവം. രാജാക്കാട് ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ബംഗാൾ സ്വദ്സിയായ ആൺ സുഹൃത്തിനൊപ്പം ഓട്ടോ റിക്ഷയിലാണ് പെൺകുട്ടി പൂപ്പാറയിലെത്തിയത്. ഇവിടുത്തെ ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും സുഹൃത്ത് മദ്യം വാങ്ങി. തുടർന്ന് ഇരുവരും എസ്റ്റേറ്റ് പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായി അഞ്ച് പേർ ഇവരുടെ അടുത്തെത്തിയത്. ഇവർ സുഹൃത്തിനെ മർദ്ദിച്ച ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
പതിനഞ്ചുകാരി ബഹളം വച്ചതോടെ അതുവഴി പോയ നാട്ടുകാരിൽ ചിലരെത്തി. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി. പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവ സ്ഥലത്ത് ഇടുക്കി എസ് പി യുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
ജനനേന്ദ്രിയം മുറിച്ച കേസ്:ഗംഗേശാനന്ദക്കെതിരെയും പെണ്‍കുട്ടിക്കെതിരെയും കുറ്റപത്രം നല്‍കും
ഏറെ വിവാദം സൃഷ്ടിച്ച ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി.രണ്ടു കേസുകളിലും കുറ്റപത്രം സമർപ്പിക്കാനാണ് നിയമോപദേശം.പെൺകുട്ടിയെ ബലാൽസംഗം ചെയ്തേ കേസിൽ ഗംഗേശാനന്ദ കെതിരെ കുറ്റപത്രം നൽകും.ഗംഗേ ശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പെൺകുട്ടിക്കും സുഹ്യത്ത് അയ്യപ്പദാസിനുമെതിരെയും കുറ്റപത്രം നൽകും.അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി പ്രശാന്തനാണ് നിയമോപദേശം കിട്ടിയത്.കുറ്റപത്രം വൈകാതെ ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറും.പെൺകുട്ടിയുടെ ആദ്യമൊഴിയും രഹസ്യ മൊഴിയും അനുസരിച്ച് പൊലീസിന് മുന്നോട്ടു പോകാമെന്നാണ് നിയമോപദേശം. ഗംഗേശാനന്ദ പീഡിപ്പിച്ചുവെന്ന് മൊഴി നൽകിയ പെൺകുട്ടി പിന്നിട് മൊഴിമാറ്റിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam