സംഭവത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണം നടക്കുകയാണെന്നും എസ്‍പി പറഞ്ഞു. 

ഇടുക്കി: പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുകാരിക്ക് നേരെ നടന്നത് ബലാത്സംഗം എന്ന് ഇടുക്കി എസ്‍പി കറുപ്പുസ്വാമി (Karuppasamy). നാലുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുമുണ്ട്. സംഭവത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണം നടക്കുകയാണെന്നും എസ്‍പി പറഞ്ഞു. ഇന്നലെ വൈകുന്നേരം ആൺസുഹൃത്തിനൊപ്പം തേയില തോട്ടത്തിൽ ഇരിക്കവെയാണ് പതിനഞ്ചുകാരിയെ നാലുപേർ ചേർന്ന് ആക്രമിച്ചത്. ആൺ സുഹൃത്തിനൊപ്പമാണ് പെൺകുട്ടി പൂപ്പാറയിലെത്തിയത്. ഇവിടെ വച്ച് സുഹൃത്ത് മദ്യപിച്ചു. ഈ സമയം സ്ഥലത്തെത്തിയ പ്രതികൾ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ മർദ്ദിച്ചു. തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പതിനഞ്ചുകാരി ബഹളം വച്ചതോടെ പ്രതികൾ ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് ശാന്തൻപാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. സംഭവ സ്‌ഥലത്തു ഇടുക്കി എസ് പി യുടെ നേതൃത്വത്തിൽ പരിശോധന നടത്തി.