
വള്ളികുന്നം: ചുനാട് തെക്കേ ജംഗ്ഷനിലെ ജ്വല്ലറിയിലും, ബേക്കറിയിലും മോഷണങ്ങള്‍ നടത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തെ വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കാരൂർക്കടവ് മീതു ഭവനത്തിൽ നിതിന്‍, ഇലിപ്പക്കുളം തോട്ടിങ്കൽ കിഴക്കതിൽ സജിലേഷ്, എറണാകുളം കുമ്പളങ്ങി താന്നിക്കൽ പ്രീത, തിരുവനന്തപുരം വെഞ്ഞാറുംമൂട് പൂവന്വിളവത്ത് അനു എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടരയോടെ ചുനാട് ജാസ്മിന്‍ ജ്വല്ലറിയിലെ ഷട്ടര്‍ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് മോഷണത്തിന് ശ്രമിക്കുകയും, തൊടടുത്തുള്ള സിറ്റിബേക്കറി കുത്തിതുറന്ന് മോഷണം നടത്തിയ കേസിലുമാണ് ഇവർ അറസ്റ്റിലായത്. ഗ്യാസ് കട്ടറുകളും ഒക്സിജന്‍ സിലണ്ടറും ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായി വെളുത്ത ടാറ്റ ടിയാഗോ കാറിലാണ് സ്ത്രീകള്‍ ഉൾപ്പെടെയുള്ള സംഘം യാത്ര ചെയ്തിരുന്നത്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെകുറിച്ച് പൊലീസിന് ലഭിച്ച ചില സുചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസങ്ങൾക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. രക്ഷപ്പെട്ട പ്രതികളുടെ സംഘം അഞ്ചാംകുറ്റിയിൽ വെച്ചാണ് പൊലീസ് പിടിയിലാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam