ആലുവയിലെ സ്വർണക്കവർച്ച:പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ പൊലീസ് പിടികൂടി

By Web TeamFirst Published May 24, 2019, 11:08 PM IST
Highlights

സ്വർണം കവർന്ന സംഘത്തിലെ അഞ്ച് പേരെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ ഇന്ന് രാത്രിയോടെ മൂന്നാറിൽ നിന്ന് പിടികൂടിയത്

തൊടുപുഴ: ആലുവ ഇടയാറിലെ സ്വർണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വർണം കവർന്ന കേസിലെ പ്രതികൾ എന്ന് സംശയിക്കുന്ന നാല് പെരെ മൂന്നാറിന് സമീപം സിങ്കകണ്ടത്ത് നിന്ന് ആലുവ പൊലീസ് പിടികൂടി. 

സ്വർണം കവർന്ന സംഘത്തിലെ അഞ്ച് പേരെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെന്ന് സംശയിക്കുന്ന നാല് പേരെ ഇന്ന് രാത്രിയോടെ മൂന്നാറിൽ നിന്ന് പിടികൂടിയത്. ഇവരിൽ നിന്ന് തോക്ക് അടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

കേസിലെ മുഖ്യപ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇടുക്കി സ്വദേശിയായ ഒരാളെയാണ് പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

മെയ് പത്തിന് പുലര്‍ച്ചെയാണ് ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടു വന്ന 21 കിലോ സ്വര്‍ണം വാഹനം ആക്രമിച്ച് കൊള്ളയടിച്ചത്. ഏതാണ്ട് ആറ് കോടി രൂപ മൂല്യമുള്ള സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്. 


 

click me!