നാല് വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു, പൊലീസ് ഉദ്യോഗസ്ഥൻ രാജസ്ഥാനിൽ അറസ്റ്റിൽ

Published : Nov 11, 2023, 02:52 PM IST
നാല് വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു, പൊലീസ് ഉദ്യോഗസ്ഥൻ രാജസ്ഥാനിൽ അറസ്റ്റിൽ

Synopsis

പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് എസ് ഐ ഭൂപേന്ദ്ര സിംഗ് ബലാത്സംഗം ചെയ്തത്.

ദില്ലി : രാജസ്ഥാനിൽ നാലു വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ദൗസ ജില്ലയിലാണ് സംഭവം. പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് എസ് ഐ ഭൂപേന്ദ്ര സിംഗ് ബലാത്സംഗം ചെയ്തത്. പ്രതിഷേധവുമായി എത്തിയ പ്രദേശവാസികൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായും, ഭൂപേന്ദ്ര സിംഗിനെതിരെ നടപടി സ്വീകരിച്ചതായും ദൗസ എ എസ് പി രാമചന്ദ്ര സിംങ്  അറിയിച്ചു. സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ വർധിച്ചതായി ബിജെപി ആരോപിച്ചു. വിഷയത്തിൽ ഇടപെട്ട ദേശീയ ബാലവകാശ കമ്മീഷൻ രാജസ്ഥാൻ സർക്കാരിന് നോട്ടീസ് അയച്ചു.


 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്