കന്യാസ്ത്രീ മഠത്തിൽ കടന്ന് പീഡനം; നാല് യുവാക്കള്‍ അറസ്റ്റില്‍, പോക്സോ പ്രകാരം കേസെടുത്ത് പൊലീസ്

Published : Aug 26, 2022, 09:26 AM ISTUpdated : Aug 26, 2022, 11:30 AM IST
കന്യാസ്ത്രീ മഠത്തിൽ കടന്ന് പീഡനം; നാല് യുവാക്കള്‍ അറസ്റ്റില്‍, പോക്സോ പ്രകാരം കേസെടുത്ത് പൊലീസ്

Synopsis

മഠത്തിൽ പഠിക്കുന്ന മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടികളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്തെ കന്യാസ്ത്രീ മഠത്തിൽ കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. കഠിനംകുളം പൊലീസാണ് നാല് യുവാവക്കളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കഠിനംകുളത്തെ കന്യാസ്ത്രീ മഠത്തിൽ കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. കഠിനംകുളം പൊലീസാണ് നാല് യുവാവക്കളെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടികളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം കന്യാസ്ത്രീ മഠത്തിന്‍റെ മതിൽ ചാടി പുറത്തുവന്ന രണ്ട് യുവാക്കളെ പൊലീസ് പട്രോളിംഗ് സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരങ്ങള്‍ പുറത്തുവരുന്നത്. മഠത്തിൽ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ സുഹൃത്താണ് ആദ്യം ഇവിടെ വന്നിരുന്നത്. പിന്നാലെ ഇയാളുടെ സുഹൃത്തുക്കളായ മറ്റ് യുവാക്കള്‍ കൂടി മഠത്തിൽ വന്ന് പെണ്‍കുട്ടികളെ പീ‍ഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. സംഭവത്തില്‍ പോക്സോ പ്രകാരം കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് കേസുകളാണ് കഠിനംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സംഭവത്തില്‍ പോക്സോ പ്രകാരം കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് കേസുകളാണ് കഠിനംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

Also Read: ഇടുക്കിയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15കാരിയെ ഗര്‍ഭിണിയാക്കി; 19 കാരന്‍ അറസ്റ്റില്‍

അതിനിടെ, വര്‍ക്കലയിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിലായി. ഇടവപാറ സ്വദേശി 21 വയസുള്ള  രഞ്ജിത്ത് എസ് ആണ് പിടിയിലായത്. പത്താക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പ്രണയം നടിച്ചായിരുന്നു പീഡിപ്പിച്ചത്. വയറുവേദനയ്ക്ക് പെൺകുട്ടി ചികിത്സയ്ക്ക് ചെന്നപ്പോൾ ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. എട്ടാംക്ലാസ് മുതൽ പെൺകുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതേ സമയം പാലക്കാട് കൊല്ലംങ്കോട് അച്ഛന്‍റെ സുഹൃത്ത് ബലാത്സംഗം ചെയ്ത പതിനാലുകാരി പ്രസവിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്‍റെ സുഹൃത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ അച്ഛനോട് ഒപ്പം മദ്യപിച്ച ശേഷം പ്രതി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായത് വൈകിയാണ് വീട്ടുകാർ അറിഞ്ഞത്. വിവരം മറച്ചുവെക്കാന്‍ ശ്രമിച്ചോ തുടങ്ങിയ കാര്യങ്ങൾ പൊലിസ് പരിശോധിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'