മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് രണ്ട് വ്യാജ വാട്സ്ആപ് അക്കൗണ്ട് വഴിയാണ് സന്ദേശമയച്ചത്. ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചുള്ള സന്ദേശങ്ങളുടെ പകർപ്പുകളടക്കം ഡിജിപിക്ക് പരാതി നൽകിയതായി മന്ത്രി ബിന്ദു ഫേസ്ബുക്കിലൂടെ അറിയിച്ചു.
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ പേരിലും വ്യാജൻ. മന്ത്രിയുടെ പേരിൽ വാട്സ് ആപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് തട്ടിപ്പിന് ശ്രമം. മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് രണ്ട് വ്യാജ വാട്സ്ആപ് അക്കൗണ്ട് വഴിയാണ് സന്ദേശമയച്ചത്. ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചുള്ള സന്ദേശങ്ങളുടെ പകർപ്പുകളടക്കം ഡിജിപിക്ക് പരാതി നൽകിയതായി മന്ത്രി ബിന്ദു ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എന്റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശമയക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വളരെ ഗൗരവത്തോടെ കാണുന്നു. അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് വാട്സാപ്പ് നമ്പറുകളിൽ നിന്നാണ് സന്ദേശം പോയിരിക്കുന്നത്. എന്റെ ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചുള്ള ഈ സന്ദേശങ്ങളുടെ പകർപ്പുകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
- ഇൻസ്റ്റൻറ് ലോൺ ആപ്പ് തട്ടിപ്പ് സംഘത്തിലെ 14 പേർ അറസ്റ്റിൽ
മുംബൈ : 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ ഇൻസ്റ്റൻറ് ലോൺ ആപ്പ് സംഘം അറസ്റ്റിൽ. തട്ടിപ്പ് സംഘത്തിലെ 14 പേരെ മുംബൈ സിറ്റി ബ്രാഞ്ചിലെ സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവർ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് പതിനാല് പേരെയും അറസ്റ്റ് ചെയ്തത്. ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്ന് മുംബൈ സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണമാണ് അറസ്റ്റിലേക്ക് എത്തിയത്. അറസ്റ്റിലായവർക്ക് ചൈനീസ് ബന്ധമുണ്ടെന്നും ഇനിയും ഏറെ പേർ സംഘത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.
സക്കര്‍ബര്‍ഗ് വെട്ടാന്‍ വച്ചിരിക്കുന്ന ബലിയാടാണോ വാട്ട്സ്ആപ്പ്?; കാര്യങ്ങള്‍ അത്ര പന്തിയല്ല.!
ലോണ്‍ ആപ്പുകൾ വലിയ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി പണം വായ്പ്പയായി സ്വീകരിച്ച നിരവധിപ്പേരാണ് പിന്നാലെ ഇവരുടെ ഭീഷണിക്കും പണം തട്ടിലിനും ബ്ലാക്ക് മെയിലിംഗിനും ഇരയാകുന്നത്. ആപ്പ് വഴി ലോൺ സ്വീകരിച്ചവരുടെ സ്വകാര്യ വിവരങ്ങൾ തട്ടിപ്പുസംഘത്തിന് ലഭിക്കുന്നു. ലോൺ ലഭിക്കാൻ ഫോണിലെ കോണ്‍ടാക്ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാര്‍ പാൻ നമ്പറുകളെല്ലാം നല്‍കേണ്ടി വരുന്നതോടെയാണ് സ്വകാര്യവിവരങ്ങൾ സംഘത്തിന് ലഭിക്കുന്നത്.
