
കൊച്ചി: മദ്യ ലഹരിയിൽ കാർ ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കിയ യുവാവ് കൊച്ചിയിൽ പിടിയിൽ. കാക്കനാട് സ്വദേശി നൗഫൽ ആണ് തൃക്കാക്കര പൊലീസിന്റെ പിടിയിൽ ആയത്. ആലുവ മുതൽ തൃക്കാക്കര വരെ ആണ് മദ്യലഹരിയിൽ വാഹനമോടിച്ചത്. ഇയാൾ ഓടിച്ച കാർ മൂന്ന് ബൈക്കിലും കാറുകളിലും ഇടിച്ചു. തൃക്കാക്കരയിൽ പോസ്റ്റിൽ ഇടിച്ചാണ് വാഹനം നിന്നത്. ഇയാൾക്കൊപ്പം സീരിയൽ നടി അശ്വതി ബാബു കാറിൽ ഉണ്ടായിരുന്നു. ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം പോലീസ് വിട്ടയച്ചു. അപകടത്തിൽ കൈക്ക് പരിക്കേറ്റ ആലുവ സ്വദേശി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
കുസാറ്റ് ജങ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിൽ യുവാവിന്റെ ഡ്രൈവിങ് അഭ്യാസം നടത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപം വാഹനം തടയാൻ ശ്രമിച്ചു. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം, ടയർ പൊട്ടിയതിനെ തുടർന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ച് രക്ഷപെടാനുള്ള ശ്രമം നടത്തി. ഇതിനോടകം വിവരം ലഭിച്ച തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായരുന്നു.
കുസാറ്റ് ജങ്ഷൻ സിഗ്നൽ മുതൽ ഒരു വാഹനം അഭ്യാസ പ്രകടനം തുടങ്ങിയിരുന്നു. സിഗ്നലിൽ പിന്നോട്ടും മുന്നോട്ടും എടുത്ത് ശബ്ദമുണ്ടാക്കിയത് മുതലാണ് നാട്ടുകാരുടെ ശ്രദ്ധയിലെത്തുന്നത്. തുടർന്ന് പല വാഹനങ്ങളെയും ഇടിച്ചിട്ടും വാഹനം നിർത്താതെ പോയി. തുടർന്ന് ഒരാൾ വട്ടം നിർത്തി വാഹനം തടഞ്ഞു. ടയർ പൊട്ടിയതിനാൽ വണ്ടിയെടുക്കാൻ പറ്റാതെ ഒടുവിൽ വണ്ടിയില്ലാതെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. അടുത്തുള്ള സ്കൂളിന്റെ അടുത്തേക്ക് മാറിയ നൌഫലിനെയും നടി അശ്വതിയെയും പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടി അശ്വതി നേരത്തെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്.
Read more:വിമാനത്തിലെ ഭക്ഷണത്തിൽ പാതി വെന്ത പാമ്പിൻ തല, ദുരൂഹത, അന്വേഷണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam