
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ ദമ്പതികളെ 9 അംഗസംഘം ആക്രമിച്ചതായി പരാതി. മലയം ചൂഴാറ്റുകോട്ട സ്വദേശികളായ അനീഷ്, ഭാര്യ ശ്രീജ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഈമാസം 11 ആയിരുന്നു സംഭവം. അമ്പലത്തിലെ ഉത്സവത്തിനിടെ 9 അംഗ സംഘം അനീഷിനെ ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതി. അതേ സമയം മർദനത്തിന് പിന്നിലെ കാരണം എന്താണെന്നതിൽ വ്യക്തതയില്ല. തടയാൻ ചെന്ന ശ്രീജയ്ക്കും ബന്ധുക്കൾക്കും മർദ്ദനമേറ്റതായി പരാതിയിൽ പറയുന്നു. അനീഷിന്റെ കഴുത്തിൽ കിടന്ന അഞ്ചരപ്പവൻ മാലയും സംഘം പൊട്ടിച്ചെടുത്തു. അനീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദമ്പതികൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam