കൊച്ചി കൂട്ടബലാത്സംഗക്കേസ്: നാല് പ്രതികളേയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Published : Nov 20, 2022, 12:18 AM IST
കൊച്ചി കൂട്ടബലാത്സംഗക്കേസ്: നാല് പ്രതികളേയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Synopsis

കൊച്ചി കൂട്ട ബലാത്സംഗ കേസിൽ നാല് പേരെ കസ്റ്റഡിയിലെടുത്ത് പതിനാറാം മണിക്കൂറിലാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

കൊച്ചി:  കൊച്ചിയിൽ മോഡലിനെ കൂട്ട ബലാത്സംഗ ചെയ്ത കേസിൽ നാല് പ്രതികളേയും പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തു.ബലാത്തംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്ത് ഡോളി ,കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്,നിതിൻ,സുധി  എന്നിവരെ എറണാകുളം എ സി ജെ എം കോടതിയാണ് അടുത്തമാസം മൂന്ന് വരെ റിമാന്‍റ്  ചെയ്തത്.ബലാത്സംഗം,ഗൂഢാലോചന,കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.സ‍ഞ്ചരിക്കുന്ന കാറിൽ വച്ചാണ് മൂന്നു യുവാക്കള്‍ യുവതിയെ ബലാത്സംഗം ചെയ്തതത്.മയക്കു മരുന്ന് നല്‍കിയെന്ന യുവതിയുടെ പരാതിയടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.രണ്ട് ദിവസത്തെ കസ്റ്റഡിക്കുള്ള അപേക്ഷ തിങ്കളാഴ്ച്ച പൊലീസ് കോടതിയില്‍ നല്‍കും.

കൊച്ചി കൂട്ട ബലാത്സംഗ കേസിൽ നാല് പേരെ കസ്റ്റഡിയിലെടുത്ത് പതിനാറാം മണിക്കൂറിലാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്,നിതിൻ,സുധി ഇരയുടെ സുഹൃത്ത് ഡോളി എന്നിവരുടെ അറസ്റ്റാണ് കൊച്ചി സൗത്ത് പൊലീസ് രേഖപ്പെടുത്തിയത്. ഡോളി വിളിച്ചിട്ടാണ് ഹോട്ടലിൽ പോയതെന്നും ഹോട്ടലിൽ വച്ച്  തനിക്ക് മയക്കുമരുന്ന് നൽകിയതായി സംശയമുണ്ടെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

അവശയായ നിലയി‍ലായ 19കാരിയെ താൻ പരിചയപ്പെടുത്തിയ സുഹൃത്തുക്കളുടെ വാഹനത്തിൽ കയറ്റിയത് രാജസ്ഥാൻ സ്വദേശി ‍ഡോളിയാണ്.പീഡനത്തിന് ഡോളി സഹായം ചെയ്തുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ബലാത്സംഗം,ഗൂഢാലോചന,കടത്തിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.അന്ന് ഹോട്ടലിൽ സംഭവിച്ചതും,വാഹനം രാത്രി സഞ്ചരിക്കുന്നതിന്‍റെയും സിസിറ്റിവി ദൃശ്യങ്ങളും,യുവതിയുടെ മെഡിക്കൽ പരിശോധനാ ഫലവും ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.തന്‍റെ ഫോണ്‍ സൗത്ത് പൊലീസ് വാങ്ങിയിട്ട് തിരിച്ച് നൽകാത്തതിൽ യുവതി പരാതിയുയർത്തി.
 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്