
നാൽപ്പതുകാരിയായ വീട്ടമ്മയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ഇടുക്കി കഞ്ഞിക്കുഴി പൊലീസ് പിടികൂടി. വെണ്മണി കൂടതൊട്ടി സ്വദേശി അമ്പഴത്തിങ്കൽ ജോബിൻ ആണ് പിടിയിലായത്. തടിപ്പണിക്കാരനാണെന്നും പറമ്പിലെ തടി നോക്കാനുള്ള വ്യാജേന യുവതിയുടെ വീട്ടിൽ എത്തി കടന്നു പിടിക്കുകയായിരുന്നു. ഈ സമയം 10 വയസ്സ് ഉള്ള കുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടമ്മ ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. രാത്രി വെണ്മണിയിൽ നിന്നാണ് ജോബിനെ കഞ്ഞിക്കുഴി സിഐ സാം ജോസിൻറെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.
സമാനമായ മറ്റൊരു സംഭവത്തില്‍ എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. പൊന്നുരുന്നിയിൽ കലോത്സവത്തിൽ പങ്കെടുത്ത് അധ്യാപകനൊപ്പം ഇരുചക്രവാഹനത്തിൽ മടങ്ങവേ ചിത്രപ്പുഴയിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കുട്ടി സഹപാഠികളോട് വിവരം പങ്കുവച്ചതോടെയാണ് പരാതി പൊലീസിലെത്തിയത്. കേസിൽ പ്രതിയായ പട്ടിമറ്റം സ്വദേശി കിരൺ ഒളിവിലാണ്. സംഭവത്തിൽ ഹിൽപാലസ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം കൊച്ചിയിൽ മോഡലിനെ കൂട്ട ബലാത്സംഗ ചെയ്ത കേസിൽ നാല് പേർ അറസ്റ്റിലായി. മോഡലിന്‍റെ സുഹൃത്തും മൂന്ന് യുവാക്കളുമാണ് അറസ്റ്റിലായത്. ബലാത്സംഗം, ഗുഢാലോചന, കടത്തിക്കൊണ്ടുപോകാൻ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളായ കൊടുങ്ങല്ലൂർ സ്വദേശികൾ വിവേക്, നിതിൻ, സുധി, ഒപ്പം യുവതിയുടെ സുഹൃത്തായ രാജസ്ഥാൻ സ്വദേശി ഡോളി എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സഞ്ചരിക്കുന്ന കാറിൽ ക്രൂരമായ പീഡനമാണ് താൻ നേരിട്ടതെന്നും, അന്വേഷണം ശരിയായ ദിശയിലാണോയെന്ന് സംശയമുണ്ടെന്നും മോഡൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
ഡോളി വിളിച്ചിട്ടാണ് ഹോട്ടലിൽ പോയതെന്നും ഹോട്ടലിൽ വച്ച് തനിക്ക് മയക്കുമരുന്ന് നൽകിയതായി സംശയമുണ്ടെന്ന് യുവതി പറയുന്നു. അവശയായ നിലയിലായ 19കാരിയെ താൻ പരിചയപ്പെടുത്തിയ സുഹൃത്തുക്കളുടെ വാഹനത്തിൽ കയറ്റിയത് രാജസ്ഥാൻ സ്വദേശി ഡോളിയാണെന്നും പീഡനത്തിന് ഡോളി സഹായം ചെയ്തുവെന്നുമാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam