പോക്സോ കേസ് പ്രതിയെ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പെൺകുട്ടിയുടെ അച്ഛൻ കൊലപ്പെടുത്തി

Published : Aug 22, 2021, 06:59 PM ISTUpdated : Aug 22, 2021, 07:05 PM IST
പോക്സോ കേസ് പ്രതിയെ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പെൺകുട്ടിയുടെ അച്ഛൻ കൊലപ്പെടുത്തി

Synopsis

പോക്സോ കേസ് പ്രതിയെ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കൊലപ്പെടുത്തി പെൺകുട്ടിയുടെ പിതാവ്. രാജ്കോട്ടിലെ കബീർ റോഡിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.  35-കാരനായ വിജയ് മിർ എന്നയാളാണ് കൊല്ലപ്പെട്ടത്

രാജ്കോട്ട്: പോക്സോ കേസ് പ്രതിയെ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കൊലപ്പെടുത്തി പെൺകുട്ടിയുടെ പിതാവ്. രാജ്കോട്ടിലെ കബീർ റോഡിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.  35-കാരനായ വിജയ് മിർ എന്നയാളാണ് കൊല്ലപ്പെട്ടത്.  കേസിൽ പിതാവിനൊപ്പം സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 

മരിച്ച വിജയ്യുടെ സഹോദരൻ അശ്വിൻ നൽകിയ പരാതിയിലാണ് പിതാവിനെയും സുഹൃത്ത് ദിനേശിനെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രതിയുടെ മകൾക്കൊപ്പം ഇയാൾ ഒളിച്ചോടി. മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പൊലീസിൽ പരാതി നൽകുകയും, ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി കൊടുക്കുകയും ചെയ്തു. 

അന്വേഷണത്തിൽ കഴിഞ്ഞ മാർച്ചിൽ പെൺകുട്ടിയെ വിജയ്ക്കൊപ്പം ജുനഗഡിലെ മനവാദറിൽ കണ്ടെത്തി. തുടർന്ന് പോക്സോ കേസിൽ അറസ്റ്റിലയ പ്രതി ജയിലിലായിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് ജാമ്യത്തിനിറങ്ങിയത്.  ജാമ്യത്തിലിറങ്ങിയ ശേഷം വിജയ്  പെൺകുട്ടിക്കൊപ്പം ഒളിച്ചോടുമെന്ന് പലവട്ടം പിതാവിനോട് പറഞ്ഞിരുന്നു. 

തുടർന്നാണ് സുഹൃത്തിന്റെ സഹായത്തോടെ മൂർച്ഛയുള്ള ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വിജയിയെ കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും   മൃതദേഹത്തിൽ 12-ലേറെ മുറിവുകൾ ഉണ്ടായിരുന്നതായും  പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റം സംഘർഷമായി, കോൺഗ്രസുകാർക്കെതിരെ കേസ്
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി