പ്രണയം നിരസിച്ചതിന് പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി, വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു, ദാരുണസംഭവം രാമശ്വരത്ത്

Published : Nov 19, 2025, 10:57 AM IST
girl stabbed death

Synopsis

തമിഴ്നാട് രാമേശ്വരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് അരുംകൊല. പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി. ചേരൻകോട്ട സ്വദേശി ശാലിനി ആണ് മരിച്ചത്.

ചെന്നൈ: തമിഴ്നാട് രാമേശ്വരത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന് അരുംകൊല. പന്ത്രണ്ടാം ക്ലാസുകാരിയെ കുത്തിക്കൊലപ്പെടുത്തി. ചേരൻകോട്ട സ്വദേശി ശാലിനി ആണ് മരിച്ചത്. സ്‌കൂളിലേക്ക് വരും വഴി തടഞ്ഞു നിർത്തി കഴുത്തിനു കുത്തിയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതി മുനിരാജൻ ‌അറസ്റ്റിലായിട്ടുണ്ട്. ശാലിനിയുടെ അച്ഛൻ ഇന്നലെ മുനിരാജിനെ താക്കീത് ചെയ്തിരുന്നു. അതിന്റെ പകയിൽ ആണ് അരുംകൊലയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇന്ന് രാവിലെ സ്കൂളിലേക്ക് വരുന്ന വഴിയാണ് കൊലപാതകം. കഴിഞ്ഞ കുറച്ച് നാളുകളായി നാട്ടുകാരനായ മുനിരാജ് പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് പ്രണയാഭ്യര്‍ത്ഥന നടത്തുന്നുണ്ടായിരുന്നു. തനിക്ക് താത്പര്യമില്ലെന്ന് പെണ്‍കുട്ടി പല തവണ അറിയിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ വീണ്ടും ഈ യുവാവ് പിന്നാലെ നടന്ന് ശല്യപ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അച്ഛൻ മുനിരാജിന്‍റെ വീട്ടിലെത്തി താക്കീത് നൽകിയിരുന്നു. തുടര്‍ന്നുണ്ടായ പകയിലാണ് ഇന്ന് രാവിലെ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്
പങ്കാളികളെ കൊന്ന കേസിൽ ജീവപര്യന്തം തടവ്, ശിക്ഷാ കാലത്ത് പ്രണയത്തിലായി തടവുകാർ, പരോളിൽ ഇറങ്ങി മുങ്ങി വിവാഹം, വീണ്ടും പിടിയിൽ