മംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിനുകളില്‍ വന്‍ കവര്‍ച്ച, ഡയമണ്ട് ആഭരണങ്ങളടക്കം നഷ്ടപ്പെട്ടു

Published : Feb 08, 2020, 09:59 AM ISTUpdated : Feb 08, 2020, 10:07 AM IST
മംഗളൂരുവിലേക്കുള്ള രണ്ട് ട്രെയിനുകളില്‍ വന്‍ കവര്‍ച്ച, ഡയമണ്ട് ആഭരണങ്ങളടക്കം നഷ്ടപ്പെട്ടു

Synopsis

ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലുമാണ് ഇന്നലെ കവര്‍ച്ച നടന്നത്. ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലുണ്ടായ കവര്‍ച്ചയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ്  മോഷണം പോയത്

കോഴിക്കോട്: സംസ്ഥാനത്ത് ട്രെയിനുകളില്‍ വന്‍ കവര്‍ച്ച. ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലുമാണ് ഇന്നലെ കവര്‍ച്ച നടന്നത്. ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലുണ്ടായ കവര്‍ച്ചയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ചെന്നൈ സ്വദേശി പൊന്നിമാരന്‍ കോഴിക്കോട് റെയിൽവേ സിഐക്ക് പരാതി നൽകിയിട്ടുണ്ട്. തിരുപ്പൂരിനും കോഴിക്കോടിനും ഇടയില്‍ വെച്ചാണ് മോഷണം നടന്നതെന്നും ഡയമണ്ടും  21 പവൻ സ്വർണവും പണവും കവർന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

മലബാർ എക്സ്പ്രസ്സിലുണ്ടായ കവര്‍ച്ചയില്‍ കാഞ്ഞങ്ങാട് സ്വദേശികളുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. വടകരയിൽ എത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. ആറ് പവൻ സ്വർണ താലി, രണ്ട് പവൻ വള, രണ്ടു മോതിരം, കമ്മൽ, മൂക്കുത്തി എന്നിവ ഉള്‍പ്പെടെ നഷ്ടപ്പെട്ടു. ഈ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന
ബാഗാണ് നഷ്ടപ്പെട്ടത്. ആകെ 9.5 പവൻ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. ഇതോടൊപ്പം ബാഗിലുണ്ടായിരുന്ന എടിഎം കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയും നഷ്ടമായി. രണ്ട് സംഭവങ്ങളിലും ഇതുവരേയും ആരെയും പിടികൂടിയിട്ടില്ല. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്തിന്റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ