സൂറത്ത്കല്ലിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കവർച്ച: മലയാളി ഉൾപ്പെടെ 3 പേർ പിടിയിൽ, കേസിലാകെ 15 പ്രതികൾ

Published : Jul 03, 2026, 11:49 PM IST
gold robbery

Synopsis

പയ്യന്നൂരിൽ സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസിനെയാണ് പ്രതികൾ കൊള്ളയടിച്ചത്. വികാസിന്റെ പക്കൽ നിന്ന് 180 ഗ്രാം സ്വർണം പ്രതികൾക്ക് കവർന്നിരുന്നു.

തെലങ്കാന: മംഗളൂരുവിന് സമീപം ബൈക്കംപാടി സൂറത്ത്കല്ലിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. മലയാളി ഉൾപ്പെടെയാണ് പിടിയിലായത്. കണ്ണൂർ സ്വദേശി നിമിൽ, മടിക്കേരി സ്വദേശികളായ ഇർഷാദ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. കേസിൽ ആകെ 15 പ്രതികളാണുള്ളത്. പയ്യന്നൂരിൽ സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസിനെയാണ് പ്രതികൾ കൊള്ളയടിച്ചത്. വികാസിന്റെ പക്കൽ നിന്ന് 180 ഗ്രാം സ്വർണം പ്രതികൾക്ക് കവർന്നിരുന്നു. മുപ്പത്തിയഞ്ച് ലക്ഷം രൂപ വില വരുന്ന 180 ഗ്രാം സ്വർണം നഷ്ടപ്പെട്ടെന്ന വികാസിന്റെ പരാതിയിൽ പനമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

മഹാരാഷ്ട്രയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത് ഭാര്യക്കും മകനുമൊപ്പം തിരികെ വരികയായിരുന്നു വികാസ്. ഈ സമയം രണ്ട് ഇന്നോവ കാറുകളിലും കർണാടകയിൽ രജിസ്റ്റർ ചെയ്ത ഒരു സ്വിഫ്റ്റ് കാറിലുമായി എത്തിയ ഏഴംഗ സംഘം വാഹനം തടഞ്ഞ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഭാര്യയെയും മകനേയും ഇറക്കിവിട്ട സംഘം വികാസ് ഉൾപ്പെടെ കാറുമായി കടക്കുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ ഇടത്ത് വികാസിനെ ഇറക്കിവിട്ട ശേഷം സ്വ‍‍ർണവുമായി കടന്നു. പനമ്പൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു സംഭവമെന്നതിനാൽ ഇവിടെയെത്തി വികാസ് പരാതി നൽകിയിരുന്നു.

180 ഗ്രാം തൂക്കം വരുന്ന 35 ലക്ഷത്തോളം രൂപ വില വരുന്ന സ്വ‍ർണം നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. ആഭരണ നിർമാണത്തിനായി കൊണ്ടുവരികയായിരുന്നു സ്വർണം. പരാതിയിൽ കേസെടുത്ത പനമ്പൂർ പൊലീസ് അന്വേഷണം തുടർന്നുവരികയായിരുന്നു. അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. രണ്ട് കാറുകൾ കേരള രജിസ്ട്രേഷനിലുള്ളവയായതിനാൽ കവർച്ചയ്ക്ക് പിന്നിൽ കേരള ബന്ധമുണ്ടെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിൽ മംഗളൂരുവിനും കേരള അതിർത്തിക്കും ഇടയിലുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫെറാരി കളിക്കളമാക്കി കുട്ടികൾ, മുളകൊണ്ട് പോറൽ, ബംബർ തകരാറിൽ, മാതാപിതാക്കൾക്കെതിരെ കേസുമായി യുവാവ്
ജോലി കഴിഞ്ഞ് തിരികെ വരുന്ന വഴി യുവതിയുടെ സ്കൂട്ടർ തടഞ്ഞ് രണ്ടം​ഗസംഘം, പട്ടാപ്പകൽ 3 പവന്റെ താലിമാല കവർന്നു