കൊച്ചിയിൽ വൻ സ്വർണ കവർച്ച; കാര്‍ ആക്രമിച്ച് 25 കിലോ സ്വര്‍ണം കൊള്ളയടിച്ചു

Published : May 10, 2019, 03:01 AM ISTUpdated : May 10, 2019, 07:43 AM IST
കൊച്ചിയിൽ വൻ സ്വർണ കവർച്ച;  കാര്‍ ആക്രമിച്ച് 25 കിലോ സ്വര്‍ണം കൊള്ളയടിച്ചു

Synopsis

കൊച്ചിയിൽ വൻ സ്വർണ കവർച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വർണമാണ് കവർന്നത്. ആറ് കോടിയോളം വിലവരുന്ന സ്വര്‍ണമാണ് കൊള്ളയടിക്കപ്പെട്ടത്

കൊച്ചി: അര്‍ധരാത്രിയില്‍ കൊച്ചിയില്‍ വന്‍സ്വര്‍ണകവര്‍ച്ച.എറണാകുളത്ത് നിന്നും ആലുവ ഇടയാറിലെ സ്വർണ കന്പനിയിലേക്ക് കൊണ്ട് പോയ 6 കോടി രൂപയുടെ സ്വർണമാണ് കവർന്നത്.സംഭവത്തിൽ  പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും കാർ മാർഗം ആലുവ ഇടയാറിലെ സിആ‌ർജി മെറ്റൽസ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ട് പോയ 25 കിലോ സ്വർണമാണ് കവർന്നത്. കാറിന്റെ പിന്നിൽ ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം സിആ‌ർജി  മെറ്റൽസ് കമ്പനിയുടെ മുന്നിലെത്തിയപ്പോൾ കാറിന്റെ ചില്ലുകൾ തകർത്ത് സ്വർണവുമായി കടന്നു കളയുകയായിരുന്നു. കാറിന്റെ ഡ്രൈവ‌ർക്കും  ഒപ്പമുണ്ടായിരുന്ന ആൾക്കും ആക്രമണത്തിൽ പരിക്കേറ്റു. സംഭവ സ്ഥലത്തെത്തി ദൃശ്യങ്ങൾ പകർത്തിയ ഏഷ്യാനറ്റ് ന്യൂസ് ക്യാമറമാനെ കമ്പനി ജീവനക്കാർ തടഞ്ഞു.

സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കമ്പനിയുടെ മുന്നിൽ വെച്ച് നടന്ന കവർച്ച ജീവനക്കാരുടെ അറിവില്ലാതെ നടക്കില്ലെന്നും  പൊലീസ് സംശയിക്കുന്നു. സിആർജി കമ്പനിയിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. ഫോറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സ്വർണത്തിന്റെ സ്രോതസ്സ് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്
'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ