ഗോൾഡൻ റിട്രീവറിനെ തട്ടിക്കൊണ്ടുപോയി; പൊലീസിന്റെ സഹായം തേടി ഉടമ

Published : Jul 29, 2019, 06:22 PM IST
ഗോൾഡൻ റിട്രീവറിനെ തട്ടിക്കൊണ്ടുപോയി; പൊലീസിന്റെ സഹായം തേടി ഉടമ

Synopsis

സ്ത്രീ പട്ടിയെ മോഷ്‌ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞു

ചെന്നൈ: തന്റെ വളർത്തുനായയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് യുവാവ് പൊലീസിനെ സമീപിച്ചു. പോണ്ടി ബസാർ പ്രദേശത്തെ വീട്ടിൽ നിന്നാണ്, ഗോൾഡൻ റിട്രീവർ ഇനത്തിൽ പെട്ട ഇവിടുത്തെ വളർത്തുനായയെ ഒരു സ്ത്രീ തട്ടിക്കൊണ്ടുപോയത്.

ഭക്ഷണം കാട്ടി അരികത്തേക്ക് വിളിച്ചുവരുത്തിയ ശേഷം പട്ടിയെ കൈയ്യിലെടുത്ത് കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ജാക്കി എന്നാണ് നായയുടെ പേര്. കാണാതായ പട്ടിക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്ത്രീ പട്ടിയെ മോഷ്‌ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതാണ് കേസിലെ നിർണ്ണായക തുമ്പ്. തന്റെ പട്ടിയെ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ട് ഉടമയും സോഫ്റ്റുവെയർ രംഗത്ത് പ്രവർത്തിക്കുന്നയാളുമായ ശരത് സമൂഹമാധ്യമങ്ങളിൽ  സിസിടിവി ദൃശ്യങ്ങൾ പോസ്റ്റുചെയ്‌തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ