സർക്കാർ ജീവനക്കാരിയുടെ ആത്മഹത്യ; സർക്കാർ ജീവനക്കാരനായ പാലസ്വദേശി പിടിയിൽ

Web Desk   | Asianet News
Published : Sep 09, 2020, 12:00 AM IST
സർക്കാർ ജീവനക്കാരിയുടെ ആത്മഹത്യ; സർക്കാർ ജീവനക്കാരനായ പാലസ്വദേശി പിടിയിൽ

Synopsis

ഈ കാലയളവിൽ സർക്കാർ ജീവനക്കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായിരുന്ന സർക്കാർ ജീവനക്കാരിയെ പ്രലോഭിപ്പിച്ച് വശത്താക്കി ശാരീരികമായും സാമ്പത്തിക മായും ചൂഷണം ചെയ്തു. 

തൃശ്ശൂർ: അന്തിക്കാട് സർക്കാർ ജീവനക്കാരി ആത്മഹത്യ സംഭവത്തിൽ സർക്കാർ ജീവനക്കാരനായ പാലസ്വദേശി പിടിയിൽ. കോട്ടയം പാല മുനിസി പ്പാലിറ്റിയിലെ സീനിയർ ക്ലർക്കായ ബിജോയ് ജോസഫ് ആണ് പിടിയിലായത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു

2018 ൽ ആണ് അന്തിക്കാട് സ്വദേശിനി ആത്മഹത്യ ചെയ്തത്.ഇതുമായി ബന്ധപെട്ട് അന്തിക്കാട് പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ബിജോയിയെ കുടുക്കിയത്. 2008 മുതൽ 2016 വരെ പ്രതി തൃശൂർ ജില്ലയിലാണ് ജോലി ചെയ്തിരുന്നത്. യുഡി ക്ലാർക്കായിരുന്നു. 

ഈ കാലയളവിൽ സർക്കാർ ജീവനക്കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായിരുന്ന സർക്കാർ ജീവനക്കാരിയെ പ്രലോഭിപ്പിച്ച് വശത്താക്കി ശാരീരികമായും സാമ്പത്തിക മായും ചൂഷണം ചെയ്തു. ഗർഭിണിയായ ഇവർ തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ പോയി ഗർഭചിദ്രം നടത്തി. വിവരങ്ങൾ യുവതി യുടെ വീട്ടിൽ അറിഞ്ഞതോടെ കുടുംബ പ്രശ്നങ്ങളുണ്ടായി.

സ്വർണ്ണവും പണവും കൈക്കലാക്കിയ ബിജോയ് പ്രശ്നങ്ങൾക്കിടയിൽ തള്ളി പറഞ്ഞതോടെയാണ് യുവതി ആത്മഹത്യ ചെയ്തത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് വിശദമായ അന്വേഷണത്തിനൊടുവിലാണ് ആത്നഹത്യ പ്രേരണ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ