
ഹരിപ്പാട്: പേരക്കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചയാള്‍ക്ക് ജീവപരന്ത്യം ശിക്ഷ വിധിച്ച് കോടതി. മകന്റെ മക്കളായ നാലു വയസ്സുള്ള ഇരട്ടപെൺക്കുട്ടികളോട് ക്രൂരമായ ലൈംഗിക അതിക്രമം കാട്ടിയ മുത്തശ്ശനാണ് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചത്. ചുനക്കര സ്വദേശിയായ 60കാരനെയാണ് ഹരിപ്പാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സജികുമാർ ജീവപര്യന്തം കഠിനതടവും കൂടാതെ 33 വർഷം കഠിന തടവിനും 95,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
അസുഖബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് അറിയുന്നത്.
മൂത്രമൊഴിക്കുവാൻ പ്രയാസം നേരിട്ടതിനെ തുടർന്ന് മാവേലിക്കര സർക്കാർ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കുട്ടികൾ ഡോക്ടറോട് പീഡന വിവരം പറഞ്ഞത്. അഡീഷണൽ സാക്ഷി ഉൾപ്പെടെ 15 സാക്ഷികളെ വിസ്തരിച്ചും നിരവധി രേഖകൾ ഹാജരാക്കിയുമാണ് വിചാരണ പൂർത്തിയാക്കിയത്. നൂറനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ പി ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.
പള്ളിമേടയിൽ 15കാരിയെ കയറിപ്പിടിച്ചു, അശ്ലീലം പറഞ്ഞു; 77കാരനായ വൈദികന്‍ പിടിയില്‍
മലപ്പുറം കൊണ്ടോട്ടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ഫുട്ബോൾ പരിശീലകൻ ഇന്നലെയാണ് അറസ്റ്റിലായത്. ഉറക്ക ഗുളിക നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ബഷീർ ആണ് പിടിയിലായത്. ഈ മാസം 22 നാണ് സംഭവം നടന്നത്. വിദ്യാർഥികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നയാളാണ് അറസ്റ്റിലായ മുഹമ്മദ് ബഷീർ. എറണാകുളത്ത് ഫുട്ബോൾ ട്രെയിനിംഗ് ഉണ്ടന്ന് പറഞ്ഞാണ് 14 കാരനെ ഇയാൾ കൂടെ കൊണ്ട് പോയത്. എന്നാൽ പിന്നീട് ട്രെയിനിംഗ് ക്യാമ്പ് മാറ്റി വെച്ചു എന്നു പറഞ്ഞു കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ എത്തിച്ചു. ഉറക്ക ഗുളിക നല്‍കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.
ക്ലിനിക്കിലെത്തിയ 15 കാരിയോട് ലൈംഗിക അതിക്രമം; ശിശുരോഗ വിദഗ്ധൻ പോക്സോ കേസിൽ അറസ്റ്റിൽ