പതിനഞ്ചുകാരിയെ പീഡിപ്പിച്ച് മുത്തച്ഛന്‍; 12 വര്‍ഷം തടവ് വിധിച്ച് കോടതി

Published : Jun 04, 2022, 12:43 PM IST
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് മുത്തച്ഛന്‍;  12 വര്‍ഷം തടവ് വിധിച്ച് കോടതി

Synopsis

2017-ലാണ് പീഡനം നടന്നത്. 15 വയസ്സുകാരിയായ മുത്തച്ഛന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. 

കാഞ്ഞങ്ങാട്: കാസര്‍കോട് കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛന് വിവിധ വകുപ്പുകളിലായി 12 വര്‍ഷം തടവ് വിധിച്ച് കോടതി. 70-കാരനെയാണ്  ഹൊസ്ദുര്‍ഗ് അതിവേഗ കോടതി  ജഡ്ജി സി.സുരേഷ് കുമാര്‍ തടവ് ശിക്ഷ വിധിച്ചത്.  വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് നടപടി.

2017-ലാണ് പീഡനം നടന്നത്. 15 വയസ്സുകാരിയായ മുത്തച്ഛന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 354 (എ) പ്രകാരം രണ്ടുവര്‍ഷം, പോക്‌സോ നിയമപ്രകാരം രണ്ടുവകുപ്പുകളിലായി അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്ന് വിധിന്യായത്തില്‍ പറയുന്നു. 20,000 രൂയാണ് പിഴയടയ്ക്കേണ്ടത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് ശിക്ഷ അനുഭവിക്കണം.  പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബിന്ദു ഹാജരായി. 

Read More : നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; സുഹൃത്തായ 16കാരനും അടുത്ത ബന്ധുവും പിടിയില്‍

അടുത്തിടെ പേരക്കുട്ടിയെ പീഡിപ്പിച്ച 64 കാരന്  73 വർഷം തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപപിഴയും കോടതി വിധിച്ചിരുന്നു. ഇടുക്കിയലാണ് ഏഴു വയസ്സുകാരനായ ചെറുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ  64 കാരന് പോക്സോ  ഉൾപ്പെടെ വിവിധ വകുപ്പുകളിലായി 73 മൂന്നു വർഷം തടവിന് വിധിച്ചത്. കഴിഞ്ഞ മാസമാണ് സംഭവം.   ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ആണ് ശിക്ഷ വിധിച്ചത്. 

2019 ൽ മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. പറമ്പിൽ പണികഴിഞ്ഞു വന്ന കുട്ടിയുടെ വല്യമ്മയാണ് കൃത്യം നേരിൽ കണ്ടത്. ഇവരുടെ മൊഴിയിലാണ് കേസെടുത്തത്. പിതാവിനെ രക്ഷിയ്ക്കുവാൻ, പീഡനത്തിനിരയായ കുട്ടിയുടെ അച്ഛൻ വിചാരണാ വേളയിൽ കൂറുമാറിയിരുന്നു. 

Read More : പൂപ്പാറ കൂട്ടബലാത്സംഗ കേസ്, സുഹൃത്തുക്കളായ രണ്ട് പേർക്കെതിരെയും പെൺകുട്ടിയുടെ മൊഴി, അറസ്റ്റ്  

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ