പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; സംഭവം പാലക്കാട്

Published : Oct 31, 2026, 10:51 AM IST
Schoolgirl stabbed to death in public after rejecting man's love proposal

Synopsis

പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.

പാലക്കാട്: പാലക്കാട് പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19ന് കാവശ്ശേരിയിലെ വീട്ടിൽവെച്ച് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം ഉണ്ടായത്. സുലൈമാന്റെ മകളുടെ മകനായ 16കാരൻ 10 വയസ്സുള്ള സഹോദരിയുമായുള്ള തർക്കത്തിനിടെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചു. മുത്തശ്ശനായ സുലൈമാൻ പത്തു വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നു. നെഞ്ചിനും കഴുത്തിനും വയറിനും ആണ് കുത്തേറ്റത്.

ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സുലൈമാന്റെ നില ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി ചികിത്സ തുടരുന്നതിനിടയാണ് ഇന്നലെ രാത്രി മരിച്ചത്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. പ്രതിയുടെ മറ്റു പശ്ചാത്തലങ്ങളെ കുറിച്ച് അന്വേഷിച്ചുവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടൈ​ഗർ ഷ്റോഫിനെ ആക്രമിച്ചത് 8 മാസത്തെ ആസൂത്രണത്തിന് ശേഷം, പദ്ധതിക്കായി 3 ഹിറ്റ് സ്ക്വാഡുകൾ, പിന്നിൽ ബിഷ്ണോയ് സംഘമെന്ന് സ്ഥിരീകരിച്ച് പൊലീസ്
തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച കേസ്: എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അറസ്റ്റിൽ