സിസിടിവി ദൃശൃങ്ങൾ പരിശോധിച്ചതിലൂടെയാണ് എസ്ഐ ആണ് ലഹരിമരുന്ന് മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചിരുന്നു.

കൊച്ചി: തൊണ്ടിമുതലായ എംഡി എം എ മോഷ്ടിച്ച കേസിൽ എസ് ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ ഉദ്യോഗസ്‌ഥനായ എസ്ഐ അനസിനെ ആണ് അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലിൽ നിന്ന് മോഷണം നടത്തിയെന്നാണ് പരാതി. കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. എളമക്കരയിൽ പിടികൂടിയ എംഡിഎംഎ പൊലീസ് ഗോഡൗണിലേക്ക് മാറ്റാനായി സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് എസ്ഐ അനസ് മോഷ്ടിച്ചത്. സിസിടിവി ദൃശൃങ്ങൾ പരിശോധിച്ചതിലൂടെയാണ് എസ്ഐ ആണ് ലഹരിമരുന്ന് മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചിരുന്നു.

YouTube video player