തുണിക്കട ഉടമയായ യുവതിയെ വഴിയിൽ തടഞ്ഞു നിറുത്തി വെട്ടി മുന്‍ ജീവനക്കാരന്‍

Web Desk   | Asianet News
Published : Mar 18, 2022, 12:33 AM IST
തുണിക്കട ഉടമയായ യുവതിയെ വഴിയിൽ തടഞ്ഞു നിറുത്തി വെട്ടി മുന്‍ ജീവനക്കാരന്‍

Synopsis

ഇവരുടെ കടയിലെ പഴയ ജീവനക്കാരനായ റിയാസ് എന്നയാളാണ് ആക്രമിച്ചത്. 

തൃശൂർ: കൊടുങ്ങല്ലൂർ എറിയാട് സ്കൂട്ടറിലെത്തിയ തുണിക്കട ഉടമയായ യുവതിയെ വഴിയിൽ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. എറിയാട് സ്വദേശി റിൻസിയ്ക്ക് (30) ആണ് പരുക്കേറ്റത്. തുണിക്കട ഉടമയായ ഇവർ കടയടച്ച് മക്കളോടൊപ്പം മടങ്ങുമ്പോഴാണ് അക്രമുണ്ടായത്. 

ഇവരുടെ കടയിലെ പഴയ ജീവനക്കാരനായ റിയാസ് എന്നയാളാണ് ആക്രമിച്ചത്. വഴിയാത്രക്കാർ ബഹളം വച്ചപ്പോൾ അക്രമി രക്ഷപ്പെട്ടു. ഗുരുതര പരുക്കുകളോടെ റിൻസിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

തെൻമലയിൽ മൃതദേഹം റെയിൽവേ ട്രാക്കിൽ; സംഭവം കൊലപാതകമെന്ന് തെളിഞ്ഞു

 

കൊല്ലം: തെൻമലയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ (Railway Track) കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളിയെ ആക്രമിച്ച് കൊന്ന (Murder) മൂന്ന് സഹപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 4 നാണ് റെയിൽവേ കരാർ തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി ശർവ്വേപാട്ടേലിന്റെ മൃതദേഹം തെന്മല മൂന്ന് കണ്ണറ റെയിൽവേ പാലത്തിൽ കണ്ടത്. പോസ്റ്റ്മോർട്ടത്തിനെത്തിച്ചപ്പോൾ ഡോക്ടർക്ക് തോന്നിയ സംശയത്തിൽ നിന്നാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. 

തെന്മല പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായി. ശർവ്വേ പട്ടേലിനൊപ്പം ജോലി ചെയ്തിരുന്ന മധ്യപ്രദേശ് സ്വദേശികളായ ഓംപ്രകാശ് കൗട്ടെ, അഖിലേഷ് സലാം എന്നിവരാണ് പ്രതികൾ. അഖിലേഷ് സലാമിന് മക്കൾ ഇല്ലാത്തത്തിനെപറ്റി പറഞ്ഞു ശർവ്വേ പാട്ടൽ പരിഹസിക്കുക പതിവായിരുന്നു

സംഭവദിവസവും റെയിൽവേ പാളത്തിന് സമീപം ഒന്നിച്ചിരുന്ന് മദ്യപിക്കവേ ശർവ്വേപട്ടേൽ അഖിലേഷ് സലാമിനെ പരിഹസിച്ചു. ഇതിൽ പ്രകോപിതരായി അഖിലേഷും, ഓംപ്രകാശും ചേർന്ന് ശർവ്വേപട്ടേലിന്‍റെ തലയിലും, കഴുത്തിലും മർദ്ദിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഇരുവരെയും റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം
റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം