
രാജ്‌കോട്: ഓൺലൈനിൽ പോക്കർ ഗെയിം കളിച്ച് 78 ലക്ഷം നഷ്‌ടപ്പെട്ടതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്‌തു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം.
ക്രുണാൽ മേത്തയെന്ന 39കാരനാണ് വൻ സാമ്പത്തിക നഷ്‌ടം നേരിട്ടതിന് പിന്നാലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. എന്നാൽ ഞായറാഴ്ചയാണ് സംഭവത്തിന്റെ വിശദ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടത്.
തന്റെ സ്മാർട്‌ഫോൺ ഉപയോഗിച്ചാണ് ക്രുണാൽ ഗെയിം കളിച്ചത്. പോകർബാസി എന്ന ഗെയിം കളിക്കാൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇദ്ദേഹം 78 ലക്ഷം രൂപ വാങ്ങി. ഐടി കമ്പനി ജീവനക്കാരനായ ഇദ്ദേഹം പലപ്പോഴായി പലരിൽ നിന്ന് പണം കടം വാങ്ങിയാണ് ഗെയിം കളിച്ചത്.
മേത്തയുടെ മരണശേഷം അനുജന് ഇ മെയിലിൽ ലഭിച്ച കത്തിലാണ് പണത്തിന്റെ കാര്യം ഉണ്ടായിരുന്നത്. ഗുജറാത്ത് സൈബർ സെൽ കേസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam