`ഭര്‍ത്താവും കൂട്ടാളികളും കൂട്ടബലാത്സംഗത്തിനിരയാക്കി'; എസ് ഐ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസ്

Published : Sep 05, 2023, 08:30 AM IST
 `ഭര്‍ത്താവും കൂട്ടാളികളും കൂട്ടബലാത്സംഗത്തിനിരയാക്കി';  എസ് ഐ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസ്

Synopsis

തട്ടിക്കൊണ്ടുപോയി വീട്ടില്‍ തടവിലിട്ട് മൂന്നു ദിവസം തുടര്‍ച്ചയായാണ് പീഡനത്തിനിരയാക്കിയത്. പ്രതികളിലൊരാളുടെ ഫോണ്‍ കൈകലാക്കിയ സ്ത്രീ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. 

പല്‍വാല്‍: ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന സ്ത്രീയുടെ പരാതിയില്‍ സബ്് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ എഫ്.ഐ.ആര്‍. ഹരിയാനയിലെ ഹസന്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പല്‍വാലിലാണ് സംഭവം. കൂട്ട ബലാത്സംഗത്തിനിരയായ സ്ത്രീ തന്നെയാണ് പൊലീസ് സ്്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. 

തട്ടിക്കൊണ്ടുപോയി വീട്ടുതടവിലാക്കി മൂന്നു ദിവസം തുടര്‍ച്ചയായി സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയശേഷം മറ്റൊരാള്‍ക്ക് ഇവരെ വിറ്റുവെന്നും ഇയാളും ലൈംഗിക പീഡനത്തിനിരയാക്കിയെന്നും പൊലീസ് പറഞ്ഞു. പ്രതികളിലൊരാളുടെ ഫോണ്‍ കൈകലാക്കിയ സ്ത്രീ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. സ്ത്രീയെ കുടുംബാംഗങ്ങള്‍ക്ക് കൈമാറിയെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഹസന്‍പുര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സെപ്കടര്‍ ശിവ് ചരണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

സംഭവത്തെക്കുറിച്ച് സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് പറയുന്നതിങ്ങനെ ; ജൂലൈ 23നാണ്  സ്ത്രീ ഹസന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയത്. എന്നാല്‍, സബ് ഇന്‍സ്്‌പെക്ടര്‍ ശിവ് ചരണ്‍ പരാതി സ്വീകരിച്ചില്ല. തുടര്‍ന്ന്് ഭര്‍ത്താവ് ബള്ളിക്കൊപ്പം നിര്‍ബന്ധിച്ച് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് ബള്ളിയും ഇയാളുടെ അനുയായികളായ നിരഞ്ജന്‍, ഭീമ എന്നിവരും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി വീഡിയോ പകര്‍ത്തി. വീഡിയോ ദൃശ്യം ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പാല്‍വാലിലെ ശാന്തിയെന്ന പേരിലുള്ള സ്ത്രീയുടെ വീട്ടിലേക്ക്് കൊണ്ടുപോയി തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ബിജേന്ദ്രയെന്നയാള്‍ക്ക് സ്ത്രീയെ വിറ്റു. ബിജേന്ദ്രയും ഇയാളുടെ ഭാര്യാ സഹോദരനായ ഗജേന്ദ്രയും ചേര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ശിവ് ചരണിെ സാന്നിധ്യത്തില്‍ പീഡിപ്പിച്ചുവെന്നുമാണ് പരാതിയെന്നാണ് പൊലീസ് പറയുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ