
തൃശൂര്‍: തൃശൂർ വാടാനപ്പള്ളിയിൽ വൻ ഹാഷിഷ് ഓയിൽ (Hashish Oil) വേട്ട. ഒന്നര കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോ (Seven kilo gram) ഹാഷിഷ് ഓയിലുമായി രണ്ട് പേരാണ് (Two Arrested) പിടിയിലായത്. ചോക്ളേറ്റ് കൊണ്ടു പോയിരുന്ന ലോറിയിൽ കടത്തിയ ഏഴ് കിലോ ഹാഷിഷ് ഓയിലാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
വാടാനപ്പള്ളിയിൽ ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലോറിയിൽ കടത്തിയിരുന്ന ഹാഷിഷ് ഓയിൽ പിടികൂടിയത്. മാള സ്വദേശികളായ കാട്ടുപറമ്പിൽ സുമേഷ്, കുന്നുമ്മേൽ വീട്ടിൽ സുജിത്ത് ലാൽ എന്നിവരാണ് അറസ്റ്റിലായത്. വിഷു - ഈസ്റ്റർ ഉത്സവ ആഘോഷങ്ങൾക്കിടെയുള്ള ചില്ലറ വില്‍പ്പനയ്ക്കായി മാളയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതികൾ പൊലീസ് കുടുക്കിയത്.
നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിച്ച്, നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ കടന്നുകളയും, പ്രതി കൊച്ചിയിൽ പിടിയിൽ
കൊച്ചി: നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി സ്ത്രികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ യുവാവ് ഒടുവിൽ കൊച്ചി പൊലീസിന്‍റെ പിടിയിലായി. കോട്ടയം കുറുവിലങ്ങാട് സ്വദേശി ഇമ്മാനുവൽ കുര്യനെയാണ് തേവര പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നഗരത്തിൽ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിക്കുകയും നഗ്നത കാണിക്കുകയും ചെയ്ത നിരവധി പരാതികൾ പ്രതിക്ക് എതിരെയുണ്ട്.
പനമ്പള്ളി നഗർ, കടവന്ത്ര മേഖലകളിൽ പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീകൾക്ക് നേരെയാണ് ഇമ്മാനുവൽ അതിക്രമം കാട്ടിയത്. സ്ത്രീകളുടെ രഹസ്യഭാഗങ്ങളിൽ പിടിച്ച് കടന്നുകളയുകയാണ് രീതി. പരാതി വ്യാപകമായതോടെ സൗത്ത് പൊലീസ് കേസെടുത്ത് അന്വഷണം തുടങ്ങി. എന്നാൽ ബൈക്കിന് നമ്പർ ഇല്ലാതായതോടെ പ്രതിയെക്കുറിച്ച് സൂചനയുണ്ടായില്ല. തുടർന്നാണ് പ്രത്യേക സംഘം രൂപീകരിച്ചത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് സിസിടിവി ദൃശ്യം ശേഖരിച്ച് പരിശോധന തുടങ്ങിയത്.
പരാതിക്കാർ നൽകിയ വിവരങ്ങളിൽ നിന്ന് ഏകദേശ രൂപം മനസിലാക്കി പ്രതി കുറുവിലങ്ങാട് സ്വദേശി ഇമ്മാനുവൽ ആണെന്ന് തിരിച്ചറിഞ്ഞു, തുടർന്നാണ് ഇയാളെ മൂവാറ്റുപഴയിൽവെച്ച് പിടികൂടിയത്. മൂവാറ്റുപഴയിലെ വാഹന ഷോറൂമിലെ ജീവനക്കാരനായ ഇമ്മാനുവൽ ഈ കുറ്റകൃത്യത്തിനായി മിക്കമാറും ദിവസം എറണാകുളം നഗരത്തിലെത്തും. പ്രതിക്കെതിരെ കാക്കനാട് അടക്കമുള്ള സ്ഥലങ്ങളിലും പരാതികളുണ്ട്. അറസ്റ്റിലായ ഇമ്മാനുവലിനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam