
ചെന്നൈ: തൊണ്ടിമുതൽ വിറ്റ പൊലീസുകാരൻ സിസിടിവിയിൽ കുടുങ്ങി.ചെന്നൈ ഓട്ടേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച നിരോധിച പാൻമസാല ആണ് ഹെഡ് കോൺസ്റ്റബിൾ വെങ്കിടേഷ് കടത്തിയത്. പ്രളയക്കെടുതിക്കിടെ പൊലീസുകാരന്റെ പാന്‍മസാല വിൽപന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സിറ്റി ഇന്‍റലിജന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥനാണ് വെങ്കിടേഷ്. കഴിഞ്ഞ മാസം അഞ്ചിന് ചെന്നൈ പ്രളയത്തിൽ മുങ്ങിയ സമയത്തായിരുന്നു സംഭവം.
സ്റ്റോര്‍ റൂമിലെ സിസിടിവി ദൃശ്യങ്ങള്‍ സ്റ്റേഷൻ ചമുതലയുള്ള ഉദ്യോഗസ്ഥൻ യാദൃശ്ചികമായി പരിശോധിച്ചപ്പോഴാണ് പൊലീസുകാരന്‍റെ മോഷണം ശ്രദ്ധയിൽപെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടുത്തുള്ള കടകളില്‍ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത 770 കിലോ നിരോധിത പാൻമസാല സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നു.ഇതിൽ 5 കിലോ പാൻമസാലയാണ് ഹെഡ് കോൺസ്റ്റബിൾ വെങ്കിടേഷ് അടിച്ചുമാറ്റി വിറ്റത്. സ്റ്റോര്‍ മാനേജര് ഭക്ഷണം കഴിക്കുന്നതിനിടെ അകത്തുകയറിയ വെങ്കിടേഷ് ഏതാനും പാക്കറ്റുകൾ മോഷ്ടിച്ച ശേഷം, പുറത്ത് നിൽക്കുകയായിരുന്ന 2 പേര്‍ക്ക് കൈമാറുന്നത് ദൃശ്യങ്ങളില്‍ കാണാം.
18 പൗച്ചുകളാണ നഷ്ടമായതെന്നും ബാക്കി തൊണ്ടിമുതൽ സ്റ്റേഷനിൽ തന്നെയുണ്ടെന്നും, നോര്‍ത്ത് ചെന്നൈ അഡീഷണൽ കമ്മീഷണര്‍ പറഞ്ഞു. വിശദ റിപ്പോര്‍ട്ട് കിട്ടിയശേം വെങ്കിടേശിനെതിരെ കേസെടുത്ത് , വകുപ്പുതല നടപടി സ്വീകരിക്കും. സംഭവത്തിൽ കൂടുതൽ പൊലീസുകാര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും ചെന്നൈ അഡീഷണൽ കമ്മീഷണര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam