പഞ്ചനക്ഷത്ര ഹോട്ടല്‍ കേന്ദ്രമാക്കി സെക്സ് റാക്കറ്റ്; നടിയും മോഡലും അറസ്റ്റില്‍

Web Desk   | others
Published : Jan 11, 2020, 03:19 PM ISTUpdated : Jan 11, 2020, 03:31 PM IST
പഞ്ചനക്ഷത്ര ഹോട്ടല്‍ കേന്ദ്രമാക്കി സെക്സ് റാക്കറ്റ്; നടിയും മോഡലും അറസ്റ്റില്‍

Synopsis

രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ ആളുകളെ എത്തിച്ച് നല്‍കിയിരുന്ന നടി അമൃത ദനോഹയും മോഡലായ റിച്ച സിങുമാണ് പിടിയിലായത്. 

മുംബൈ: പഞ്ചനക്ഷത്ര ഹോട്ടലിലെ റെയ്ഡില്‍ പിടിയിലായത് മോഡലും നടിയും നേതൃത്വം നല്‍കുന്ന സെക്സ് റാക്കറ്റ്. ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് വനകിട സെക്സ് റാക്കറ്റ് പിടിയിലായത്. രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നായി ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ ആളുകളെ എത്തിച്ച് നല്‍കിയിരുന്ന നടി അമൃത ദനോഹയും മോഡലായ റിച്ച സിങുമാണ് പിടിയിലായത്. 

സോണല്‍ ഡെപ്യൂട്ടി കമ്മീഷണറര്‍ ഡി സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്. സംഘത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് ആവശ്യക്കാര്‍ എന്ന നിലയില്‍ ഇവരെ സമീപിക്കുകയായിരുന്നു. ആവശ്യമുള്ള പെണ്‍കുട്ടികളുമായി എത്തിയ സംഘത്തെ പൊലീസ് പിടികൂടുകയായിരുന്നു. 

സംഭവത്തില്‍ സെക്സ് റാക്കറ്റിന്‍റെ കയ്യില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയ പൊലീസ് മറ്റ് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ സഘത്തിന്‍റെ ഭാഗമാണ് നടിയും മോഡലുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

വിദേശ വനിതകളെ വച്ച് പെണ്‍വാണിഭം: സിനിമ പ്രോഡക്ഷന്‍ മാനേജര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം വിദേശ വനിതകളെ എത്തിച്ച് മുംബൈ നഗരത്തില്‍ സെക്സ് റാക്കറ്റ് നടത്തിയ ബോളിവുഡ് സിനിമ പ്രോഡക്ഷന്‍ മാനേജര്‍ പിടിയിലായിരുന്നു. ജൂഹുവിലെ ഒരു ആഢംബര ഹോട്ടലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ