തോക്കുമായി തലസ്ഥാനത്തെ ഭീതിയിലാക്കിയത് സംഘത്തക്കുറിച്ച് സൂചന, സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ

Published : Aug 23, 2022, 03:10 PM IST
തോക്കുമായി തലസ്ഥാനത്തെ ഭീതിയിലാക്കിയത് സംഘത്തക്കുറിച്ച് സൂചന, സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ

Synopsis

കോവളത്തുനിന്നും വാടകക്കെടുത്ത സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റൊട്ടിച്ചാണ് മോഷ്ടാക്കള്‍ നഗരത്തിൽ കറങ്ങി നടന്നത്.

തിരുവനന്തപുരം : തലസ്ഥാനത്ത് തോക്കുചൂണ്ടി മോഷണത്തിന് ശ്രമിക്കുകയും നഗരത്തിൽ ഭീതി പരത്തുകയും ചെയ്ത രണ്ടംഗ സംഘത്തിനായി അന്വേഷണം ഊ‍ര്‍ജിതം. പ്രതികള്‍ ഉത്തർപ്രദേശ് സ്വദേശികളാണെന്നാണ് പൊലീസിന് ലഭിച്ച ആദ്യ സൂചന. ഇവ‍ര്‍ ഉപയോഗിച്ച സ്കൂട്ടർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കോവളത്തുനിന്നും വാടകക്കെടുത്ത സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റൊട്ടിച്ചാണ് മോഷ്ടാക്കള്‍ നഗരത്തിൽ കറങ്ങി നടന്നത്. വാഹനം വാടകക്കെടുത്തവർ ഉത്തർപ്രദേശ് സ്വദേശികളാണെന്നാണ് കോവളത്ത് നടത്തിയ അന്വേഷണത്തിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം. പ്രതികൾക്കായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്.  

ഇന്നലെ പട്ടാപ്പകലാണ് ഒരു സ്കൂട്ടറിൽ കറങ്ങി നടന്നത് രണ്ടുപേർ നഗരത്തിൽ ഭീതിപടർത്തിയത്. ഫോർട്ട് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ നിന്നും അഞ്ചുപവനും പണവും മോഷണം നടത്തിയവർ നേരെയെത്തിയത് ഇടപ്പഴഞ്ഞിയിലാണ്. ഇവിടെ ഒരു അധ്യാപികയുടെ വീട്ടിലെ മോഷണ ശ്രമം തടയാൻ ശ്രമിച്ചപ്പോള്‍ നാട്ടുകാരന് നേരെ മോഷ്ടാക്കള്‍ തോക്കുചൂണ്ടി രക്ഷപ്പെട്ടു. മോഷ്ടാക്കളെ തടയാൻ ശ്രമിച്ച പൊലീസിന് നേരെയും തോക്കുചൂണ്ടി. മണിക്കൂറുകള്‍ പൊലീസിന്റെ മൂക്കിന് തുമ്പിൽ തോക്കുമായി കറങ്ങി നടന്നവർ പിഎംജി പൊലീസ് ക്വാർട്ടേഴ്സിന് സമീപം സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.  

തലസ്ഥാനത്ത് പട്ടാപ്പകൽ തോക്കുചൂണ്ടി കവർച്ചാ ശ്രമം, പൊലീസുകാരനെയും ഭീഷണിപ്പെടുത്തി, പ്രതികൾ കടന്നത് സ്കൂട്ടറിൽ

മോഷണം തോക്ക് ചൂണ്ടി സിനിമാസ്റ്റൈൽ രക്ഷപ്പെടൽ മലയിൻകീഴ് വിഎച്ച്എസ് സി ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പിലിൻറെ ഇടപ്പഴിഞ്ഞിയിലെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം മോഷണശ്രമം ഉണ്ടായത്. വീടു പുട്ടിയിരിക്കുകയായിരുന്നു.  കതക് രണ്ടുപേർ തുറക്കാൻ ശ്രമിക്കുന്നത് കണ്ട അയൽവാസിയായ പ്രവീണ്‍ ഇവരെ ചോദ്യം ചെയ്തു. ഇതിനിടെ കയ്യിലെ ബാഗിൽ നിന്നും തോക്കെടുത്ത് മോഷ്ടാക്കൾ പ്രവീണിനുനേരെ ചൂണ്ടി ഭീഷണിപ്പെടുത്തി. തോക്കു കണ്ട് പ്രവീണ്‍ മോഷ്ടാക്കള്‍ വന്ന സ്കൂട്ടിൻെറ താക്കോൽ ഊരിയെടുത്ത് ഓടി. 

പ്രവീൺ നൽകിയ വിവരം അറിയിച്ച് പൊലീസ് നഗരത്തിലെ നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലേക്ക് വിവരം ഉടൻ കൈമാറി. വഞ്ചിയൂർ പുന്നപുരത്ത് വച്ച് മോഷ്ടാക്കള്‍ സ്പെയർ പാർട്സ് കടയിൽ കയറി. മോഷ്ടാക്കളെ ശ്രദ്ധിച്ച ഒരു പൊലീസുകാരൻ ഇവരെ തടയാൻ ശ്രമിച്ചപ്പോഴും തോക്കുചൂണ്ടി രക്ഷപ്പെട്ടു. രാവിലെ ഫോർട്ട് മേടമുക്കിലെ ഒരു വീട്ടിൽ നിന്നും ഇതേ മോഷ്ടാക്കള്‍ അഞ്ചുപവൻ സ്വർണവും 5000 രൂപയും മോഷ്ടിച്ചിരുന്നു. 

ആള്‍മാറാട്ടം നടത്തി ഒന്നര ലക്ഷം രൂപയുടെ ലോട്ടറി മോഷ്ടിച്ച കേസ്; രണ്ട് കെഎസ്ആർടിസി ജീവനക്കാർ അറസ്റ്റിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ