കോട്ടയത്ത് പട്ടാപ്പകല്‍ വീട് തുറന്ന് മോഷണം; താക്കോല്‍ എവിടെയെന്ന് പ്രതിക്ക് അറിയാമായിരുന്നെന്ന് പൊലീസ്

Published : Jun 15, 2022, 08:18 PM ISTUpdated : Jun 15, 2022, 08:36 PM IST
 കോട്ടയത്ത് പട്ടാപ്പകല്‍ വീട് തുറന്ന് മോഷണം; താക്കോല്‍ എവിടെയെന്ന് പ്രതിക്ക് അറിയാമായിരുന്നെന്ന് പൊലീസ്

Synopsis

വീട്ടിലെ മുൻവശത്തെ വാതിൽ താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയത്. വൈകീട്ട് സ്കൂൾ വിട്ടെത്തിയ കുട്ടികൾ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ച പണവും സ്വർണവും നിലവിളക്കും മോഷണം പോയെന്ന് മനസ്സിലായത്.

കോട്ടയം: തിടനാട്ടില്‍ വീട്ടിനുള്ളിൽ നിന്ന് പട്ടാപ്പകൽ സ്വർണവും പണവും മോഷ്ടിച്ചു.  ഓലിക്കൽ  മോഹനന്‍റെ വീട്ടിൽ നിന്ന് 10,000 രൂപയും ഒന്നര പവൻ സ്വർണവും നിലവിളക്കുമാണ് മോഷണം പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. വീട്ടിലെ മുൻവശത്തെ വാതിൽ താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയത്. വൈകീട്ട് സ്കൂൾ വിട്ടെത്തിയ കുട്ടികൾ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിൽ സൂക്ഷിച്ച പണവും സ്വർണവും നിലവിളക്കും മോഷണം പോയെന്ന് മനസ്സിലായത്.  മോഹനനും ഭാര്യയും ജോലി കഴിഞ്ഞ് തിരിച്ചെത്താൻ വൈകുന്നതിനാൽ വാതിൽ പൂട്ടി വീടിന് സമീപം തന്നെയാണ് സൂക്ഷിക്കാറുള്ളത്. ഇത് മനസ്സിലാക്കിയാണ് പ്രതി താക്കോലെടുത്ത് വീടിനുള്ളിൽ കയറിയത്.

സംഭവത്തിൽ മോഹനന്‍റെ പരാതിയിൽ  തിടനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തി. സ്ഥലവും വീടും പരിചയമുള്ളവരാണ് മോഷണത്തിന് പിന്നെലന്നാണ് നിഗമനം.

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ