മുൻ വൈരാഗ്യം; തിരുവന്തപുരത്ത് സാമൂഹ്യ വിരുദ്ധർ യുവതിയുടെ വീടിന് തീയിട്ടു

Published : Jan 10, 2021, 10:16 AM IST
മുൻ വൈരാഗ്യം; തിരുവന്തപുരത്ത് സാമൂഹ്യ വിരുദ്ധർ യുവതിയുടെ വീടിന് തീയിട്ടു

Synopsis

മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമികള്‍ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന് തീയിട്ടതെന്ന് വിജില പറയുന്നു. 

തിരുവന്തപുരം: തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചലിൽ സാമൂഹ്യ വിരുദ്ധർ വീടിനു തീയിട്ടു. കോട്ടൂർ സ്വദേശി  വിജിലയുടെ വീടിനാണ് ഒരു സംഘം അതിക്രമിച്ച് കയറി തീയിട്ടത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആളില്ലായിരുന്നു. 

മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമികള്‍ വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന് തീയിട്ടതെന്ന് വിജില പറയുന്നു. സംഭവത്തില്‍ വിജില നെയ്യാർഡാം പൊലീസിൽ  പരാതി നല്‍കി. ഇതിന് മുൻപും വിജിലയുടെ വീടാക്രമിക്കുകയും ഇവരുടെ വീടിന്റെ വാതിലുകൾ തകർക്കുകയും ചെയ്തിരുന്നു.  വിജിലയുടെ പരാതിയില്‍ നെയ്യാർഡാം പൊലീസ് കേസെടുത്തു.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ