ഇതരമതത്തിലെ പെൺകുട്ടിയുമായി പ്രണയം; ദളിത് യുവാവിനെ കല്ലും ഇഷ്ടികയും കൊണ്ട് ക്രൂരമായി കൊലപ്പെടുത്തി

Published : May 28, 2022, 01:53 PM ISTUpdated : May 28, 2022, 02:10 PM IST
ഇതരമതത്തിലെ പെൺകുട്ടിയുമായി പ്രണയം;  ദളിത് യുവാവിനെ കല്ലും ഇഷ്ടികയും കൊണ്ട് ക്രൂരമായി കൊലപ്പെടുത്തി

Synopsis

ഇതരമതത്തില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിനു ദലിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. ഭീമന​ഗർ സ്വദേശി വിജയ കാംബ്ലയാണ് കൊല്ലപ്പെട്ടത്. 

കർണാടക: ഇതരമതത്തില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിനു (inter faith relationship) ദലിത് യുവാവിനെ (Dalit Man) ക്രൂരമായി കൊലപ്പെടുത്തി. ഭീമന​ഗർ സ്വദേശി വിജയ കാംബ്ലയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തായി പൊലീസ് അറിയിച്ചു. കല്ലും ഇഷ്ടികയും കത്തിയും ഉപയോ​ഗിച്ച് അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പെണ്‍കുട്ടിയുടെ സഹോദരനും മറ്റൊരാളും അറസ്റ്റിലായി. ശഹാബുദ്ദീൻ, നവാസ് എന്നിവരാണ് അറസ്റ്റിലായത്. ശഹാബുദ്ദീന്റെ സഹോദരിയുമായി വിജയ പ്രണയത്തിലായിരുന്നു.  പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തിന് എതിരായിരുന്നു. 

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പെൺകുട്ടിയുടെ സഹോദരനായ ശഹാബുദ്ദീനും നവാസും വിജയും തമ്മിൽ വാഡി റെയിൽവേ സ്റ്റേഷനിലെ പാലത്തിന് സമീപത്ത് വെച്ച് തർക്കമുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അൽപസമയത്തിനുള്ളിൽ, തർക്കം രൂക്ഷമായി. തുടർന്ന് കത്തികൊണ്ട് കുത്തുകയും ഇരുമ്പു വടി കൊണ്ട് അടിക്കുകയും ചെയ്തു. 

“മരിച്ചയാളുടെ കഴുത്തിൽ ഒന്നിലധികം മുറിവുകളും തലയിൽ അടിയേറ്റ പാടുകളും ഉണ്ടായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്, എന്നാൽ കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. കലബുറഗി പോലീസ് സൂപ്രണ്ട് ഇഷ പന്ത് മാധ്യമങ്ങളോട് പറഞ്ഞു,  സമാനമായ സംഭവം കഴിഞ്ഞ ഒക്ടോബറില്‍ ബളഗാവിയിലും  ഉണ്ടായിരുന്നു. രവി നിംബര്‍ഗിയെന്ന യുവാവിനെ സമീപ ജില്ലയായ വിജയപുരയില്‍ വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തുകയായിരുന്നു.
 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ