ബൈബിൾ ക്ലാസിലെ ഉപദേശത്തിൽ കുട്ടി എല്ലാം തുറന്നുപറഞ്ഞു; 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാർഡൻ പിടിയിൽ

Published : May 14, 2023, 12:10 AM IST
ബൈബിൾ ക്ലാസിലെ ഉപദേശത്തിൽ കുട്ടി എല്ലാം തുറന്നുപറഞ്ഞു; 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാർഡൻ പിടിയിൽ

Synopsis

കഴിഞ്ഞ ദിവസം കുട്ടി പങ്കെടുത്ത ബൈബിൾ ക്ലാസിൽ ഇത്തരം അക്രമങ്ങൾ ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞു. ഇതോടെയാണ് കുട്ടി അമ്മയോട് വിവരം പറഞ്ഞത്.

തൊടുപുഴ:  ഇടുക്കിയില്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റല്‍ വാർഡനെ റിമാന്റ് ചെയ്തു. കല്ലാർകുട്ടി സ്വദേശി രാജനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. രാജന് ജോലി ചെയ്തിരുന്ന ഹോസ്റ്റലിന്‍റെ പരിസരം വൃത്തിയാക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന 14 വയസുകാരനെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. പുറത്തുപറയാതിരിക്കാന്‍ കുട്ടിയെ ഭീക്ഷണിപ്പെടുത്തി.

എന്നാൽ കഴിഞ്ഞ ദിവസം കുട്ടി പങ്കെടുത്ത ബൈബിൾ ക്ലാസിൽ ഇത്തരം അക്രമങ്ങൾ ഉണ്ടായാൽ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞു. ഇതോടെയാണ് കുട്ടി അമ്മയോട് വിവരം പറഞ്ഞത്. തുടർന്ന് അമ്മ അടിമാലി പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. 

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ