
ദില്ലി: തർക്കം പരിഹരിക്കാൻ ഇടപെട്ടയാളെ കുത്തി പരിക്കേൽപ്പിച്ചു. ബട്‍ല ഹൗസ് സ്വദേശി അജീം ഖാൻ ആണ് ആക്രമണത്തിന് ഇരയായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റവാളികളെ പൊലീസ് അറസ്റ്റു ചെയ്തു.
ഇന്ന് രാവില ദില്ലി ബട്‍ല ഹൗസിലെ ഹോട്ടലിലാണ് സംഭവം നടന്നത്. ഹോട്ടലിനുള്ളിൽ വെച്ച് കുറച്ചു ചെറുപ്പക്കാർ തമ്മിൽ തർക്കമുണ്ടായി. ഈ സമയം അവിടെ ചായ കുടിച്ചു കൊണ്ടിരുക്കുകയായിരുന്നു കുത്തേറ്റ അജിം ഖാൻ. ചെറുപ്പക്കാർ തമ്മിലുള്ള തർക്കം തടയാൻ ചെന്നപ്പോഴാണ് ചെറുപ്പകാർക്കിടയിലെ രണ്ട് പേർ കത്തി പുറത്തെടുത്ത് അജിം ഖാനെ ആക്രമിച്ചത്.
കത്തിക്കുത്തിൽ അജിം ഖാൻറെ നടുവിനും തുടയ്ക്കും സാരമായി പരിക്കേറ്റു. ഉടൻ തന്നെ ഇയാളെ ദില്ലി എംയിസിൻറെ ട്രോമ കെയർ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അജിം ഖാൻ അപകട നില തരണം ചെയ്തു എന്ന് പൊലീസ് അറിയിച്ചു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ജാമിയ നഗർ സ്വദേശികളായ ഡാനിഷ് , റിയാസുദ്ദീൻ എന്നിവരാണ് പ്രതികൾ എന്ന് കണ്ടെത്തിയത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റു ചെയ്തതായി പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam