ഭാര്യാ സഹോദരന്റെ ഭാര്യയെ ബ്ലാക്ക് മെയിൽ ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; ഹോട്ടലുടമയ്ക്കെതിരെ കേസ്

Published : Dec 09, 2019, 10:11 PM IST
ഭാര്യാ സഹോദരന്റെ ഭാര്യയെ ബ്ലാക്ക് മെയിൽ ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; ഹോട്ടലുടമയ്ക്കെതിരെ കേസ്

Synopsis

മദ്യലഹരിയിൽ ആദ്യം പീഡിപ്പിക്കുകയും പിന്നീട് ഇതിന്റെ പേരിൽ ബ്ലാക്ക് മെയിൽ ചെയ്ത് പീഡിപ്പിച്ചെന്നുമാണ് പരാതി. 

ചേർത്തല: ഭാര്യാ സഹോദരന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയിൽചെയ്തും പീഡിപ്പിച്ചെന്ന പരാതിയിൽ ഹോട്ടൽ ഉടമക്കെതിരെ കേസെടുത്തു. യുവതിയായ വീട്ടമ്മ ചേർത്തല ഡിവൈഎസ്പിക്കു നൽകിയ പരാതിയിലാണ് ചേർത്തല നെടുമ്പ്രക്കാട് സ്വദേശിയും പട്ടണക്കാട് താമസിക്കുന്ന എ. സി. രമണൻ(ബാബു-48)നെതിരെ പട്ടണക്കാട് പൊലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണെന്നാണ് വിവരം. 

ഇൻസ്റ്റാൾമെന്റ് കച്ചവടം നടത്തുന്ന ഇയാളുടെ ഉടമസ്ഥതിയിൽ പട്ടണക്കാട് പ്രവർത്തിച്ചിരുന്ന ഹോട്ടലിൽ ജീവനക്കാരിയായിരുന്നു യുവതി. മദ്യലഹരിയിൽ ആദ്യം പീഡിപ്പിക്കുകയും പിന്നീട് ഇതിന്റെ പേരിൽ ബ്ലാക്ക് മെയിൽ ചെയ്ത് പീഡിപ്പിച്ചെന്നുമാണ് പരാതി. കോടതി നിർദ്ദേശ പ്രകാരം കൗൺസിലിങ്ങിനു വിധേയമായപ്പോൾ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ
തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി