
കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിന്‍റെ കൊലപാതകം പോസ്റ്റ്മോർട്ടം പ്രാഥമിക വിവരങ്ങൾ പുറത്ത്. മരണകാരണം നെഞ്ചിനേറ്റ ചവിട്ടെന്ന് നിഗമനം. വാരിയെല്ലുകൾക്ക് പൊട്ടാലുണ്ട്. സിദ്ദിഖിന്റെ തലയിൽ അടിയേറ്റ പാടുണ്ടെന്നും മരിച്ച ശേഷം ശരീരം വെട്ടിമുറിച്ചുവെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് കാലുകൾ മുറിച്ച് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറം തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമയെ കൊന്ന് മൃതദേഹം രണ്ടായി വെട്ടി മുറിച്ച് കൊക്കയിൽ തള്ളിയ കേസിൽ ഹോട്ടൽ ജീവനക്കാരനും കൂട്ടാളികളും അടക്കം മൂന്ന് പേരാണ് പിടിയിലായത്. തിരൂർ സ്വദേശി സിദ്ദിഖിനെയാണ് ഹോട്ടൽ ജീവനക്കാരനായ ഷിബിലിയും
സുഹൃത്തുകളായ ഫർഹാന, ആഷിഖ് എന്നിവർ ചേർന്ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ച് കൊലപ്പെടുത്തിയത്. തുടർന്ന്
മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി കൊക്കയിൽ വലിച്ചെറിഞ്ഞു. അട്ടപ്പാടി ചുരത്തിൽ ഒൻപതാം വളവിലെ കൊക്കയിൽ നിന്നാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലാണ് ട്രോളി ബാഗുകൾ പുറത്തെത്തിച്ചത്.
സിദ്ദീഖിനെ ആസൂത്രിതമായി കോഴിക്കോട്ടെ ഹോട്ടൽ മുറിയിലെത്തിച്ചാണ് കൊലപാതകം. തന്‍റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലിയെ വ്യാഴാഴ്ചയാണ് സിദ്ദിഖ് ജോലിയിൽ നിന്ന് ഒഴിവാക്കിയത്. പിന്നാലെ സിദ്ദിഖിനെ കാണാതായി. വ്യാഴാഴ്ച തന്നെ സിദ്ദിഖിനെ പ്രതികള്‍
കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. വെള്ളിയാഴ്ച മൃതദേഹം സിദ്ദിഖിന്‍റെ കാറിൽ തന്നെ ചുരത്തിൽ തള്ളി. സിദ്ദിഖിനെ
കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസിന്‍റെ ചുരുളഴിഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam