
കൊച്ചി: പുതുവർഷാഘോഷത്തിനിടെ കൊച്ചിയിൽ വീടുകയറി ആക്രമണം. എളംകുളം സ്വദേശി ദിലീപിന്റെ വീട്ടില്‍കയറി പതിനഞ്ചോളം പേരടങ്ങുന്ന സംഘം വാഹനങ്ങളും ഗൃഹോപകരണങ്ങളും തല്ലിത്തകർത്തു. സംഭവത്തിൽ തേവര പൊലീസ് കേസെടുത്തിട്ടുണ്ട്.
പുതുവർഷ ആഘോഷങ്ങൾക്കിടെയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. രാത്രി പതിനൊന്നരയോടെ വഴിയിൽ വച്ച് പുതുവർഷ ആശംസകൾ നേർന്ന പനമ്പിളളി നഗർ സ്വദേശി കിരണിനെ എളംകുളം സ്വദേശിയായ എബിനും കൂട്ടുകാരും ചേർന്ന് മർദ്ദിച്ചു. കണ്ണിന് മുകളിൽ പരിക്കേറ്റ കിരൺ സഹായത്തിനായി എളംകുളത്തെ സുഹൃത്ത് ദിലീപിന്റെ വീട്ടിലെത്തി. കിരണിനെ ആശുപത്രിയിൽ കൊണ്ടുപോയശേഷം തിരികെ എത്തി വിശ്രമിക്കുമ്പോഴാണ് എബിനും സംഘവും ദിലീപിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്.
അക്രമിസംഘം വീടിന്റെ മുൻവാതിൽ പൂർണമായി തകർത്തു. വീടിന്റെ എല്ലാ ജനലുകളും തകർത്ത നിലയിലാണ്. എളംകുളം സ്വദേശി എബിനുൾപ്പെടെയുള്ള അക്രമിസംഘത്തിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam