
തൃശൂര്‍: കാട്ടൂരില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. ഒന്നാം പ്രതി ദര്‍ശന്‍, നാലാം പ്രതി രാകേഷ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. കാട്ടൂര്‍കടവ് കോളനിയില്‍ നന്ദനത്ത് പറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് മാര്‍ച്ച് 14ന് കൊല്ലപ്പെട്ടത്. പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷ് പൊലീസിന്റെ റൗഡി ലിറ്റില്‍ ഉള്‍പ്പെട്ടയാളാണ്. പ്രതികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹരീഷിന്റെ പേരില്‍ പൊലീസ് കേസ് എടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകം.
കൊലയാളി സംഘത്തിലെ പ്രധാനിയായ ദര്‍ശനും ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും തമ്മില്‍ കുടിപ്പക നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലയുടെ കാരണം. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പുല്ലഴി സ്വദേശി ശരത്തിനെയും കരാഞ്ചിറ ചെമ്പാപ്പുള്ളി സ്വദേശി നിഖിലിനേയും ചേലക്കരയില്‍ വാഹനം തടഞ്ഞ് പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ പൊലീസിന്റെ കണ്ണില്‍പ്പെടാതെ ഒന്നാം പ്രതി ദര്‍ശനും നാലാം പ്രതി രാഗേഷും രക്ഷപ്പെട്ടു. ഇവര്‍ മൊബൈല് ഉപയോഗിക്കാതെ പലയിടത്തായി ഒളിവില്‍ കഴിഞ്ഞു. തിരിച്ചറിയാതിരിക്കാന്‍ ദര്‍ശന്‍ മുടി വെട്ടി രൂപ മാറ്റം വരുത്തിയിരുന്നു.
വലിയ മാസ്‌ക്കുകളും തൊപ്പിയും ഉപയോഗിച്ചായിരുന്നു ഇവരുടെ യാത്ര. പല ദിവസങ്ങളായി കോള്‍പാടങ്ങളിലും കുറ്റിക്കാട്ടിലും ഇവര്‍ ഒളിച്ചു കഴിഞ്ഞു. ചെന്നൈയിലേക്ക് രക്ഷപ്പെടാനായി നീങ്ങുന്നതിനിടെയാണ് പിടിയിലായത്. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് വരെ ഇപിടികൂടിയത്. ദര്‍ശന്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam