Rape case Malappuram : ബലാത്സംഗ പരാതി പിൻവലിപ്പിക്കാൻ അധ്യാപകൻ ഭീഷണിപെടുത്തുന്നുവെന്ന് വീട്ടമ്മയുടെ പരാതി

Published : Feb 21, 2022, 06:18 AM IST
Rape case Malappuram : ബലാത്സംഗ പരാതി പിൻവലിപ്പിക്കാൻ അധ്യാപകൻ  ഭീഷണിപെടുത്തുന്നുവെന്ന് വീട്ടമ്മയുടെ പരാതി

Synopsis

ബലാത്സംഗ പരാതി പിൻവലിപ്പിക്കാൻ അധ്യാപകൻ  ഭീഷണിപെടുത്തുന്നുവെന്ന് വീട്ടമ്മയുടെ പരാതി. ബലത്സംഗക്കേസില്‍ പ്രതിയെ സാമ്പത്തിക രാഷ്ട്രീയ സ്വാധീനത്തില്‍ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും മലപ്പുറം കൊണ്ടോട്ടി സ്വദേശിയയായ വീട്ടമ്മ പരാതിപ്പെട്ടു.

മലപ്പുറം: ബലാത്സംഗ പരാതി (Rape complaint) പിൻവലിപ്പിക്കാൻ അധ്യാപകൻ (Teacher)  ഭീഷണിപെടുത്തുന്നുവെന്ന് വീട്ടമ്മയുടെ പരാതി. ബലത്സംഗക്കേസില്‍ (Rape case) പ്രതിയെ സാമ്പത്തിക രാഷ്ട്രീയ സ്വാധീനത്തില്‍ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും മലപ്പുറം കൊണ്ടോട്ടി (Kondotti) സ്വദേശിയയായ വീട്ടമ്മ പരാതിപ്പെട്ടു. എന്നാല്‍ പ്രതി ഒളിവിലാണെന്നും കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

സംസാര ശേഷിയില്ലാത്ത മകന് സ്പീച്ച് തെറാപ്പിക്കായി മൊറയൂര്‍ ബിആര്‍സിയിലെത്തിയപ്പോള്‍ അധ്യാപകപനായ നസീബ് മൊബൈല്‍ നമ്പര്‍ വാങ്ങിയെന്ന് യുവതി പറഞ്ഞു. മകന്‍റെ കാര്യം പറയാനെന്ന പേരില്‍ പിന്നീട് നിരന്തരം ഫോണിലൂടെ വിളിച്ചു. ഒരു ദിവസം മറ്റാരുമില്ലാത്ത സമയം നോക്കി വീട്ടിലെത്തിയ അധ്യാപകൻ നസീബ് ബലാത്സംഗം ചെയ്തു. ഈ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ല. കേസില്‍ ഗുരുതരമായ വീഴ്ച്ചയാണ് കൊണ്ടോട്ടി പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് യുവതിയുടെ അഭിഭാഷകൻ പറഞ്ഞു.യുവതി മലപ്പുറം എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പതിനേഴുകാരി ഓട് പൊളിച്ച് ചാടിപോയി

കോഴിക്കോട്: കുതിരവട്ടം ( Kuthiravattom) മാനസികാരോഗ്യ കേന്ദ്രത്തില്‍ (Mental health center) വീണ്ടും സുരക്ഷാവീഴ്ച. 21 വയസ്സുകാരൻ ഇന്നലെ രക്ഷപ്പെട്ടതിന് പിന്നാലെ, ഇന്ന് പതിനേഴുകാരി ഓടുപൊളിച്ച്  പുറത്തുകടന്നു.പെണ്‍കുട്ടിയെ ഇനിയും  കണ്ടെത്താനായിട്ടില്ല. ഇന്നലെ വൈകീട്ടാണ് ഏഴാം വാർഡില്‍ ചികിത്സയിലായിരുന്ന ഇരുപത്തൊന്നുകാരനായ യുവാവ് ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ച് ചാടിപോയത്. ഷൊർണൂരില്‍വച്ച് പൊലീസ് യുവാവിനെ കണ്ടെത്തി രാത്രി രണ്ട് മണിയോടെ തിരിച്ചെത്തിച്ചു. 

Zaira Wasim on Hijab row : ഹിജാബ് ഒരു ചോയ്‌സല്ല, ഒരു കടമയാണ് ഹിജാബ് വിവാദത്തില്‍ നടി സൈറ വസീം

പിന്നാലെ പുലർച്ചെ അഞ്ചാം വാർഡിൽ നിന്ന് പതിനേഴുകാരിയായ പെൺകുട്ടി രക്ഷപ്പെട്ടു. കെട്ടിടത്തിന്‍റെ ഓട് പൊളിച്ചാണ് പെൺകുട്ടി ചാടിപ്പോയത്. ഫെബ്രുവരി ഒമ്പതിന് അന്തേവാസികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ ഒരാൾ കൊല്ലപ്പെട്ടതും ഇതേ വാർഡിലായിരുന്നു. പെണ്‍കുട്ടിക്കായി മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രധാന പരിമിതി. 

നിലവില്‍ നാലു സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുളളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകളുളളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷാ ജീവനക്കാരില്ല. 474 അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുളള ഇവിടെ നിലവില്‍ 480 പേരാണ് കഴിയുന്നത്. കൊലപാതകവും ചാടിപ്പോകലുമെല്ലാം വാര്‍ത്തയായിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയില്ല. ഫണ്ടില്ലാത്തതിനാല്‍ സുരക്ഷാ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കാന്‍ പോലും ആശുപത്രി മാനേജ്മെന്‍റിന് കഴിയുന്നില്ല. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അഡീ. ഡയറക്ടർ ഇന്‍ചാർജ് ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു. നാളെ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നല്‍കുന്നുമുണ്ട്.

PREV
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു