മരിച്ച സ്ത്രീയുടെ തലയോട്ടിയില്‍ ക്ഷതം; കൊലപാതകമോ? ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Published : Apr 05, 2023, 09:53 PM IST
മരിച്ച സ്ത്രീയുടെ തലയോട്ടിയില്‍ ക്ഷതം; കൊലപാതകമോ? ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Synopsis

കാലടി സ്വദേശി മഞ്ഞപ്ര ആനപ്പാറ അരീയ്ക്കൽ വീട്ടിൽ മിനി (51) ആണ് മരിച്ചത്. ഭർത്താവ് ജോയിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊച്ചി: എറണാകുളത്തെ വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാലടി സ്വദേശി മഞ്ഞപ്ര ആനപ്പാറ അരീയ്ക്കൽ വീട്ടിൽ മിനി (51) ആണ് മരിച്ചത്. ഭർത്താവ് ജോയിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെയാണ് മിനിയെ അവശനിലയിൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മിനി മരിച്ചിരുന്നു. പോസ്റ്റുമാർട്ടത്തിൽ തലയോട്ടിക്ക് ക്ഷതം സംഭവിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഭർത്താവിനെ പൊലീസ് കറ്റഡിയിലെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ