
ദില്ലി: രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 28 ശതമാനം വർധനവെന്ന് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. രാജ്യദ്രോഹക്കുറ്റ അടക്കം 5600 ലധികം കേസുകാണ് ഇക്കാലായളവിൽ റിപ്പോർട്ട് ചെയ്തത്. പ്രതിദിനം ശരാശരി 77 ബലാത്സംഗ കേസുകളാണ് കഴിഞ്ഞ വർഷം പൊലീസിന് മുന്നിൽ എത്തിയത്.
കൊവിഡ് കാലത്തും രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവില്ലെന്ന് വ്യക്തമാക്കുന്നതാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. രാജ്യദ്രോഹം, യുഎപിഎ, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെ കുറ്റകൃതൃങ്ങളിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 5613 കേസുകൾ. 7607 പേർ ഈ കേസുകളിൽ അറസ്റ്റിലായി. 2019ൽ ഇത് 7656 കേസുകളായിരുന്നു. സംസ്ഥാനങ്ങളിൽ ഈ കേസുകളിൽ 39 ശതമാനവും യുപിയിലാണ് റിപ്പോർട്ട് ചെയ്ത്. കൂടുതലും പൊതുമുതൽ നശിപ്പിച്ച കേസുകളാണ്.
പിന്നാലെ തമിഴ്നാട്, അസം, ജമ്മു കശ്മീർ എന്നിങ്ങനെയാണ് കണക്കുകൾ. ആകെയുള്ള 73 രാജ്യദ്രോഹകേസുകളിൽ 15 എണ്ണവുമായി മണിപ്പൂരാണ് പട്ടികയിൽ ആദ്യം. തൊട്ടുപിറകിൽ അസം. 796 യുഎപിഎ കേസുകളിൽ 287 യും ജമ്മു കശ്മീരിലാണ് മണിപ്പൂർ, ജാർഖണ്ഡ് എന്നിങ്ങനെയാണ് കണക്ക്.
വനിതകൾക്ക് എതിരായ കുറ്റകൃത്യങ്ങളിൽ 3,71503 കേസുകളാണ് 2020 ൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 28046 ബലാത്സംഗ കേസ്സുകൾ , ബലാത്സംഗത്തിന് ഇരയാരവരുടെ എണ്ണം 28153ഉം. ഇരകളിൽ 25498 പേര് പ്രായപൂർത്തിയായവരും 2655 പേര് പതിനെട്ട് വയസിന് താഴെയുള്ളവരുമാണ്. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ബലാത്സംഗ കേസ്സുകൾ.
നഗരങ്ങളിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 11 സ്ഥാനത്ത് കൊച്ചിയും 13 ാം സ്ഥാനത്ത് കോഴിക്കോടുമാണ്. 2019 നെക്കാൾ കുറവാണ് ഈ കണക്കുകൾ. ഇതിനിടെ വ്യാജവാർത്തകളുമായി ബന്ധപ്പെട്ട് എടുത്ത കേസുകളിൽ 200 ശതമാനം വർധനവുണ്ടായിയെന്നും ക്രൈം റെക്കോർഡ്സ് ബ്യൂറോ വ്യക്തമാക്കുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാപകമായി കേസുകൾ എടുത്തത് എണ്ണം കൂടാൻ കാരണമായെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam