
കൊല്ലം: ജല അതോറിറ്റി എടുത്ത കുഴിയിൽ വീണ ബൈക്കിൽ നിന്നും തെറിച്ചുവീണ യുവതി ടിപ്പർ ലോറി കയറി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കൊല്ലം ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജലഅതോറിറ്റി മാനേജിംഗ് ഡയറക്ടർ എന്നിവർ പരാതി പരിശോധിച്ച് രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. കുമ്പളം തെങ്ങുംതറ മേലേതിൽ ഷിബിന്റെ ഭാര്യ ജീൻസി മോൾ (26) ആണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. പിതാവിന്റെ ബൈക്കിൽ കുമ്പളത്തെ വീട്ടിലേക്ക് പോവുകയായിരുന്നു ജിൻസി. ജല അതോറിറ്റിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam