പണിതീരാത്ത കെട്ടിടത്തിൽ നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തി

Published : Aug 21, 2020, 12:01 AM IST
പണിതീരാത്ത കെട്ടിടത്തിൽ നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തി

Synopsis

ആലുവ ഫയർഫോഴ്സ് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. 

ആലുവ: ആലുവയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തി. തലയോട്ടി അടക്കമുള്ള അസ്ഥികളാണ് കെട്ടിടത്തിന്‍റെ താഴ് ഭാഗത്ത് നിന്നും കണ്ടെത്തിയത്. മൃതദേഹ അവശിഷ്ടങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞിട്ടില്ല.

ആലുവ ഫയർഫോഴ്സ് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. രാവിലെ കെട്ടിടത്തിൽ ജോലിക്കായെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കാണ്ടത്. കെട്ടിടത്തിന്റെ താഴെത്തെ നിലയിൽ ചിതറി കിടക്കുന്ന നിലയിലായിരുന്നു അസ്ഥികൂടം. 

തൊഴിലാളികൾ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആലുവ മാർക്കറ്റ് റോഡിനഭിമുഖമായുള്ള കെട്ടിടം വർഷങ്ങളായി പണി പൂർത്തിയാവാതെ കിടക്കുകയായിരുന്നു. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം അടക്കമുള്ള വിവരങ്ങൾ ഫോറൻസിക് പരിശോധനക്ക് ശേഷമേ വ്യക്തമാവുകയുള്ളു.

സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു മാസം മുന്പ് ആലുവ യു സി കോളേജിന് സമീപമുള്ള പാടത്ത് നിന്നും അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഇത് ആരുടേതാണെന്ന് ഇതുവരേയും കണ്ടെത്താനായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മധ്യവയസ്കന്റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ; മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തിൽ
ബൈക്കിൽ എത്തിയത് രണ്ടംഗ സംഘം, ജിം ട്രെയിനർക്ക് നേരെ 12 ഓളം തവണ വെടിയുതിർത്തു; ദില്ലിയിൽ ആശങ്ക സൃഷ്ടിച്ച് വീണ്ടും വെടിവെപ്പ്