Domestic Violence : പുതിയാപ്പയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

Published : Dec 02, 2021, 03:48 PM IST
Domestic Violence : പുതിയാപ്പയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

Synopsis

ശരണ്യയുടെ മരണത്തിനു ദിവസങ്ങൾക്ക് ശേഷം അതേ വീട്ടിൽ താമസിച്ചിരുന്ന ബന്ധുവിനേയും കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

കോഴിക്കോട് പുതിയാപ്പയിൽ യുവതിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍  ഭർത്താവ് ലിനീഷ് അറസ്റ്റിൽ (Domestic Violence).  ആത്മഹത്യാ പ്രേരണ , ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് (Arrest) ചെയ്തിരിക്കുന്നത്. കക്കോടി സ്വദേശി ശരണ്യയുടെ മരണത്തിന് ഉത്തരവാദി ലിനീഷാണെന്നു യുവതിയുടെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നു.

കേസ് അന്വേഷിക്കുന്ന ടൌൺ എസിപിയാണ് ലിനീഷിനെ അറസ്റ്റ് ചെയ്തത്.  ശരണ്യയുടെ മരണത്തിനു ദിവസങ്ങൾക്ക് ശേഷം അതേ വീട്ടിൽ താമസിച്ചിരുന്ന ബന്ധുവിനേയും കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒൻപത് ദിവസത്തിനിടെയാണ് പുതിയാപ്പ സ്വദേശി ശരണ്യയെ പൊള്ളലേറ്റും ബന്ധു ജാനകിയെ കിണറ്റിൽ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ശരണ്യയുടെ മരണത്തിലെ ദൃക്‌സാക്ഷിയാണ് മരിച്ച ജാനകിയെന്നാണ് ശരണ്യയുടെ കുടുംബം ആരോപിക്കുന്നത്. 

ഉച്ചയ്ക്ക് ഉറങ്ങിയതിന് ഭർതൃവീട്ടുകാരുടെ മർദ്ദനം, ഭർത്താവ് ഉപേക്ഷിച്ചു: പരാതിയുമായി യുവതി
ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് ഭർത്താവിന്റെ വീട്ടുകാർ തന്നെ മർദ്ദിച്ചുവെന്ന പരാതിയുമായി യുവതി. 24 കാരിയായ ഷഹിബാഗ് സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. പകൽ താൻ ഉറങ്ങുന്നത് ഭർതൃവീട്ടുരകാർക്ക് ഇഷ്ടമായിരുന്നില്ല. ഉച്ചയുറക്കം അവർ എതിർത്തു. പിന്നാലെ ഭർത്താവും അയാളുടെ മാതാപിതാക്കളും തന്നെ മർദ്ദിച്ചുവെന്നാണ് യുവതി പറയുന്നത്. 

വൃക്ക വിൽക്കാൻ തയാറായില്ല; ഭർത്താവ് മർദ്ദിച്ചെന്ന് ഭാര്യയുടെ പരാതി, സംഭവം വിഴിഞ്ഞത്ത്
വൃക്ക വിൽക്കാൻ തയാറായില്ലെന്ന് ആരോപിച്ചു ഭർത്താവ് മർദ്ദിച്ചെന്ന് ഭാര്യയുടെ പരാതി. വിഴിഞ്ഞത്താണ് സംഭവം. കോട്ടപ്പുറം സ്വദേശി സാജൻ ആണ് അറസ്റ്റിലായത്. ഭാര്യ സുജയുടെ പരാതിയിലാണ് സാജനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഭാര്യയുടെ ചികിത്സാ സഹായ ധനം കൊണ്ട് വീട് വാങ്ങി ഭർത്താവ്; ക്യാൻസർ രോ​ഗിയായ യുവതി ദുരിതത്തിൽ
ചികിത്സാ സഹായമായി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത പണം ഭർത്താവ് ദുരുപയോഗം ചെയ്യുന്നെന്ന പരാതിയുമായി യുവതി രംഗത്ത്. ക്യാൻസർ  ചികിൽസക്കായി നവ മാധ്യമങ്ങളിലൂടെയും മറ്റും പിരിച്ച് കിട്ടിയ 30 ലക്ഷത്തോളം രൂപ ഭർത്താവ് സ്വകാര്യ ആവശ്യങ്ങൾക്ക്  ഉപയോഗിക്കുന്നതായാണ് പരാതി ലഭിച്ചിട്ടള്ളത്.. തന്നെ നിരന്തരം മർദ്ദിക്കുന്നതായടക്കമുള്ള പരാതികളുന്നയിച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ബിജ്മയാണ് ഭർത്താവ് ധനേഷിനെതിരെ വെള്ളയിൽ പൊലീസിന് പരാതി നൽകിയത്.

ചെങ്ങന്നൂരിൽ കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവം; ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ
ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. ഭർത്താവിന്റെ അച്ഛന്റെ മാനസിക പീഡനത്തെ തുടർന്നാണ് അദിതി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. മരിക്കും മുൻപ് അദിതി ഇക്കാര്യങ്ങൾ തുറന്ന് പറയുന്ന വീഡിയോ ബന്ധുക്കൾ പുറത്തുവിട്ടു. ആത്മഹത്യക്കുറിപ്പും പുറത്തു വിട്ടിട്ടുണ്ട്.  അദിതിയുടെ ഭർത്താവ് സൂര്യൻ നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്