അരുവിക്കരയില്‍ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം പൊലീസിന് മുന്നില്‍ കീഴടങ്ങി

Published : Aug 27, 2021, 12:27 AM ISTUpdated : Sep 01, 2021, 09:18 PM IST
അരുവിക്കരയില്‍ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം പൊലീസിന് മുന്നില്‍ കീഴടങ്ങി

Synopsis

കൃത്യം നടക്കുമ്പോള്‍ ശക്തമായ മഴയായിരുന്നതിനാൽ വീട്ടിലുണ്ടായിരുന്ന മകനും കുടുംബവും സംഭവം അറിഞ്ഞില്ല എന്നാണ് മൊഴി നൽകിയിരിക്കുന്നത്.  

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കര കളത്തറയിൽ ഭർത്താവ്  ഭാര്യയെ വെട്ടി കൊന്നു. അരുവിക്കര കാവനംപുറത്തു വീട്ടിൽ ജനാർദ്ദനൻ  ആണ് ഭാര്യ  വിമലയെ വെട്ടി കൊലപ്പെടുത്തിയത്. ഭാര്യയെ വെട്ടിയ ശേഷം ജനാർദ്ദനൻ തന്നെയാണ്   അരുവിക്കര പൊലീസിനെ വിവരം അറിയിച്ചത്.  

കളത്തറ ജംഗ്ഷനിലൂടെ നടന്നെത്തിയ ഇയാളെ പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. പിന്നീട്  പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ഇവരുടെ മകൻ കൊലപാതക വിവരം അറിയുന്നത്. തെങ്ങുകയറ്റക്കാരനായ ജനാർദ്ദനൻ സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ട്. സംഭവ ദിവസവും പ്രതി ഭാര്യയോട് വഴക്കിട്ടിരുന്നു.

തുടർന്നാണ്  കത്തി ഉപയോഗിച്ചു കഴുത്തിനു വെട്ടിയത്. ഈ സമയം ശകതമായ മഴയായിരുന്നതിനാൽ സംഭവം വീട്ടിലുണ്ടായിരുന്ന മകനും കുടുംബവും അറിഞ്ഞില്ല എന്നാണ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. അതേസമയം വൈകുന്നേരം വീട്ടിൽ വഴക്കുനടന്നിരുന്നതായും പറയുന്നു. അരുവിക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ