
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തമിഴ്നാട് മാർത്താമ്ഡം സ്വദേശിയായ കമാൽ റാഫി (52) ആണ് ഭാര്യ തസ്നീമിനെ (42) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം റാഫി തൂങ്ങി മരിക്കുകയായിരുന്നു. കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതിനിടെ, മലപ്പുറം മഞ്ചേരിയിൽ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു. മഞ്ചേരി മേലാക്കത്ത് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മഞ്ചേരി കോഴിക്കാട്ട്കുന്നിൽ കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കൊലപ്പെടുത്തിയത്. കുടുംബതര്‍ക്കമാണ് കാരണം. വീട്ടു മുറ്റത്ത് ജോലി ചെയ്യുകയായിരുന്ന കുഞ്ഞിമുഹമ്മദിനെ ഭാര്യ നഫീസ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബ വഴക്കും വാക്കുതര്‍ക്കവുമാണ് കാരണമെന്ന് പൊലീസ് പറയുന്നു.
സംഭവം നടക്കുമ്പോള്‍ മക്കളില്‍ ഒരാള്‍ വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ടെത്തിയ സമീപ വാസികളാണ് കുഞ്ഞിമുഹമ്മദിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ മരിച്ചു. ഇവരുടെ വീട്ടിൽ വഴക്ക് പതിവാണെന്ന് അയൽവാസികൾ പറയുന്നു. നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരിയിൽ മുടിവെട്ട് ജോലിയാണ് കുഞ്ഞിമുഹമ്മദിന്. കുഞ്ഞിമുഹമ്മദിന്റെ രണ്ടാം ഭാര്യയാണ് നഫീസ. ആദ്യ ഭാര്യയെ 23 വർഷം മുൻപ് മൊഴി ചൊല്ലിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam