
തൃശ്ശൂർ പെരുമ്പിലാവിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പെരിമ്പിലാവ് സ്വദേശി റാഷിദിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പരുവക്കുന്നിൽ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് നെല്ലിപ്പറമ്പിൽ റാഷിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചിറമനേങ്ങാട് കുറഞ്ചിയിൽ ചന്ദ്രന്റെ മകളും റാഷിദിന്റെ ഭാര്യയുമായ ഗ്രീഷ്മ എന്ന റിൻഷയെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകളാണ് റാഷിദിനെതിരെ ചുമത്തിയിരിക്കുന്നത്. ആറുവർഷം മുമ്പാണ് ഗ്രീഷ്മയും റാഷിദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ഗ്രീഷ്മയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. കോഴിക്കടയിലെ ജീവനക്കാരനായ റാഷിദ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും റാഷിദ് മകളെ മർദിക്കാറുണ്ടെന്നും ഗ്രീഷ്മയുടെ രക്ഷിതാക്കൾ പോലീസിന് മൊഴി നല്‍കിയിരുന്നു. പിന്നാലെയായിരുന്നു റാഷിദിനെ അറസ്റ്റ് ചെയ്തത്.
സിനിമ സീരിയൽ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശി ആശ വീടിന്റെ രണ്ടാം നിലയിൽ തൂങ്ങി നിൽക്കയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുട്ടികളുടെ ബഹളം കേട്ട് നാട്ടുകാർ എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരിച്ചു. അത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജീവനൊടുക്കാനുള്ള കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തതയില്ല. കൂടുംബ പ്രശ്നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. ഉല്ലാസ് പന്തളവുമായി ചെറിയ പിണക്കങ്ങൾ ഉണ്ടായിരുന്നെന് നാട്ടുകാർ പറയുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam